സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തനിക്കൊഴികെ മറ്റാര്‍ക്കും അറിയില്ലെന്ന് എ. എല്‍. വിജയ്

വിമെന്‍ പോയിന്‍റ് ടീം

നടി അമല പോളും സംവിധായകനായ എ.എല്‍. വിജയും വിവാഹമോചിതരാകുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള നിറം പിടിപ്പിച്ച വാര്‍ത്തകള്‍ ദിവസവും വന്നുകൊണ്ടിരിക്കുന്നു.അമലയും വിജയും കാര്യമായ പ്രതികരണം ഇതിനെക്കുറിച്ചു നടത്തിയിട്ടില്ല.

അമലയും വിജയും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വിജയിന്റെ കുടുംബവുമായി പൊരുത്തപ്പെട്ടു പോകാന്‍ അമലയ്ക്കു കഴിയാത്തതിനാല്‍ വിവാഹമോചനം ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് ഒരു കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിജയിന്റെ കുടുംബാംഗങ്ങള്‍ മാനസികമായി അമലയെ പീഡിപ്പിച്ചിരുന്നു എന്നും കുടുംബസുഹൃത്ത് വെളിപ്പെടുത്തിയെന്ന മട്ടിലാണ് വാര്‍ത്ത വന്നത്.എന്നാല്‍, കാര്യങ്ങള്‍ വിശദീകരിച്ച് വിജയ് തന്നെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു.
വിവാഹബന്ധം തകരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍, വേദനയോടെയാണ് പിരിയാന്‍ തിരുമാനിച്ചിരിക്കുന്നതെന്നും വിജയ് പറയുന്നു.മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുന്നവയാണ്. പിരിയുന്നു എന്ന കാര്യം വാസ്തവമാണ്. എന്നാല്‍, മാധ്യമങ്ങളില്‍ വരുന്നത് നിറം പിടിപ്പിച്ച കഥകളാണ്.അമലയുമായി പിരിയുന്നതിന്റെ കാരണം തനിക്കൊഴികെ മറ്റാര്‍ക്കും അറിയില്ലെന്ന് വിജയ് വ്യക്തമാക്കുന്നു.

കാര്യങ്ങള്‍ തുറന്നുപറയണമെന്നാണഅ സുഹൃത്തുക്കളും അഭ്യുദയകാംഷികളും പറയുന്നത്. എന്നാല്‍, സ്വകാര്യജീവിതം പരസ്യമായി ചര്‍ച്ചചെയ്യാന്‍ താത്പര്യമില്ല.അഭിനയിക്കുന്നതില്‍ നിന്ന് താനോ കുടുംബമോ അമലയെ വിലക്കിയിട്ടില്ലെന്ന് വിജയ് പറഞ്ഞു. വിവാഹശേഷവും അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ പിന്തുണച്ചു.ദാമ്പത്യത്തിന്റെ അടിസ്ഥാനം സത്യസന്ധതയും വിശ്വാസവുമാണ്. അതില്ലാതായാല്‍ ദാമ്പത്യത്തിന് അര്‍ത്ഥമില്ലെന്ന് വിജയ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും