സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

44000 ത്തോളം സ്ത്രീകള്‍ പ്രസവത്തിനിടെ മരിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയില്‍ പ്രതിവര്‍ഷം 44000 ത്തോളം സ്ത്രീകള്‍ പ്രസവത്തിനിടെ മരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ കഴിഞ്ഞ ദിവസം  അവതരിപ്പിച്ച കണക്കു പ്രകാരമാണിത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അസാമിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രണ്ടാം സ്ഥാനം ഉത്തര്‍ പ്രദേശിനാണ്. ഇതോടൊപ്പം നവജാതശിശുക്കളുടെ മരണ നിരക്കും കുറവല്ല. 1000 പ്രസവത്തില്‍ 44 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് കണക്ക്. ആരോഗ്യരംഗം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടും ഇത്രയുമധികം മരണങ്ങള്‍ സംഭവിക്കുന്നത് അപലപനീയമാണ്.

ഒരു ലക്ഷം പ്രസവത്തില്‍ 300 പേര്‍ പ്രസവത്തിനിടെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നത് അസാമിലാണ്. ഒരു ലക്ഷം പ്രസവത്തില്‍ 300 സ്ത്രീകളാണ് വിവിധ കാരണങ്ങള്‍ കൊണ്ട് മരണപ്പെടുന്നത്.
അസാമിനു തൊട്ടു പിറകെ ഉത്തരാഖണ്ഡാണ്. ഇവിടെ ഒരു ലക്ഷം പ്രസവം നടന്നാല്‍ അതില്‍ 285 സ്ത്രീകള്‍ മരണപ്പെുടുന്നു.രാജസ്ഥാന്‍ (244), ഒഡീഷ (222) മധ്യപ്രദേശ് (221) ചത്തിസ്ഗഢ് (221) ,ബീഹാര്‍ (208) പഞ്ചാബ് (141) എന്നിങ്ങനെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് മരണ നിരക്കില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ നിരക്ക് പൊതുവെ വളരെ കുറവാണ്. മരണ നിരക്കു കൂടുതലുളള ആദ്യ പതിനഞ്ച് സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങാണെന്നത് ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് സൂചിപ്പിക്കുന്നത്.
ആരോഗ്യ സുരക്ഷാ അവബോധം കുറയുന്നതാണ് പ്രസവത്തിനിടെയുളള മരണത്തിന്റെ പ്രധാന കാരണം. അമിത രക്തസ്രാവം, അണുബാധ ,അമിത രക്ത സമ്മര്‍ദ്ദം എന്നിവയും മരണ കാരണമാവുന്നു. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ പലരും ആശുപത്രിയിലേക്കുള്ള ദൂരം കൂടുതലാണെന്നതിനാല്‍ പരിശോധനക്കെത്താറില്ലെന്നതും ഈയിടെ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു.നവജാത ശിശുക്കളുടെ മരണത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിലാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും