സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആനന്ദിബെന്‍ ബി.ജെ.പിയുടെ ബലിയാട്ഃ രാഹുല്‍ ഗാന്ധി.

വിമെന്‍ പോയിന്‍റ് ടീം

ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച ആനന്ദിബെന്‍ പട്ടേല്‍ ബി.ജെ.പിയുടെ ബലിയാടാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ബലിയാടിന്റെ ത്യാഗം ബി.ജെ.പിയെ രക്ഷിക്കില്ല. മോദിയുടെ 13 വര്‍ഷത്തെ ഭരണമാണ് ഗുജറാത്തിലെ പ്രശ്‌നങ്ങളുടെ കാരണമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതേസമയം ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയില്‍ പേടിച്ചാണ് ആനന്ദി പട്ടേലിന്റെ രാജിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. 

അടുത്തവര്‍ഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദളിത്, പട്ടേല്‍ പ്രക്ഷോഭം കാരണം മുഖം നഷ്ടപ്പെട്ട ബി.ജെ.പിക്ക് ആനന്ദിബെന്‍ പട്ടേലിന്റെ രാജി കനത്ത തിരിച്ചടിയാണ്. കഴിഞ്ഞദിവസമാണ് ആനന്ദിബെന്‍ രാജി വെച്ചത്. 75 വയസാകുമ്പോള്‍ സ്വയം വിരമിക്കുന്ന പാരമ്പര്യം മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കുണ്ട്. ഈ നവംബറില്‍ തനിക്കും 75 വയസ് തികയുകയാണ്. പുതിയ തലമുറക്ക് വഴിമാറിക്കൊടുക്കാനാണ് രാജിയെന്നും ആനന്ദിബെന്‍ പ്രതികരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും