സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകളെ കത്തിക്കുമെന്ന് മുന്നറിയിപ്പുമായി പോസ്റ്ററുകള്‍

വിമെന്‍ പോയിന്‍റ് ടീം

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളെ വാഹനത്തിനൊപ്പം കത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ജമ്മു കശ്മീരില്‍ പോസ്റ്ററുകള്‍. ശ്രീനഗറിന്റെ വിവിധയിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സാങ്ബാസ് അസോസിയേഷന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.

പോരാട്ടം അവസാനിപ്പിക്കുന്നതുവരെ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍നിന്ന് വ്യാപാരികളേയും, ബാങ്കുകളേയും ഉള്‍പ്പെടെ വിലക്കിയുള്ള വാചകങ്ങളും പോസ്റ്ററുകളിലുണ്ട്. മുന്നറിയിപ്പുകള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകാനും പോസ്റ്ററില്‍ പറയുന്നു. സ്വകാര്യ വാഹന ഉടമകളോട് സഹകരണമാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാര്‍ഥനകള്‍ക്കുശേഷം മുദാവാക്യങ്ങള്‍ മുഴക്കാന്‍ മോസ്‌ക് കമ്മിറ്റികളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും