സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിയമത്തെ രാഷ്ട്രീയ ആയുധമാക്കരുത്ഃ സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

സർക്കാരിന്‍റെ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നവരെ അപകീർത്തി നിയമം ഉപയോഗിച്ച് പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ നിരവധി മാനനഷ്ടക്കേസുകൾ ഫയൽ ചെയ്ത തമിഴ്നാട് സർക്കാരിന്‍റെ നടപടിക്കെതിരെയാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും ആർ.എഫ് നരിമാനും അടങ്ങുന്ന ബെഞ്ച് അഭിപ്രായ പ്രകടനം നടത്തിയത്. സംസ്ഥാനത്തെ എം.എൽ.എമാർക്കതിരെയും ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു തമിഴ്നാട് സർക്കാർ കേസ് ഫയൽ ചെയ്തത്.

അഭിപ്രായ സ്വതന്ത്യത്തിനെതിരായ കടന്നുകയറ്റമാണിതെന്നും വിമർശനങ്ങളോട് സഹിഷ്ണുത പുലർത്തണമെന്നും അഭിപ്രായപ്പെട്ട കോടതി അപകീർത്തി നിയമം രാഷ്ട്രീയ ആ‍യുധമായി ഉപയോഗിക്കാൻ ആർക്കും അവകാശമില്ലെന്നും നിരീക്ഷിച്ചു. ഇത്തരത്തിൽ ഫയൽ ചെയ്ത 5,000ത്തോളം കേസുകൾ തീർപ്പാക്കാൻ കോടതി ഏറെ അധ്വാനിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.   

ഡി.എം.ഡി.കെ നേതാവ് വിജയകാന്താണ് സർക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. വിജയകാന്തിനും ഭാര്യ പ്രേമലതക്കുമെതിരെ തിരുപ്പൂർ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സർക്കാർ നയങ്ങളെക്കുറിച്ചും ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വാർത്തകൾ നൽകിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെയും ജയലളിത സർക്കാർ നിരവധി കേസുകളാണ് നൽകിയിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും