സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍

വിമെന്‍ പോയിന്‍റ് ടീം

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍. ഇതുമായി ബന്ധപ്പെട്ട് വി.എസ് സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ഗീത ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണ്. നവലിബറല്‍ ആശയക്കാരിയെ ഉപദേഷ്ടാവാക്കിയതില്‍ ദുരൂഹതയുണ്ട്. നിയമനത്തില്‍ ഇടപെടണമെന്നും കേന്ദ്രത്തിനയച്ച കത്തില്‍ വി.എസ് ചൂണ്ടിക്കാണിക്കുന്നു.

ഗീതാ ഗോപിനാഥിന്റെ നിയമനം പാര്‍ട്ടി തീരുമാനമാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുമ്പോഴാണ് ഇതിനെതിരെ കേന്ദ്ര നേതൃത്വത്തിന് വി.എസ് കത്തയക്കുന്നത്.

തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതു മാത്രമാണെന്നും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സി.പി.ഐ.എം നേതൃത്വത്തോട് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന പ്രഫ. പ്രഭാത് പട്‌നായിക് ഉള്‍പ്പെടെ ഇടതുപക്ഷക്കാരായ പല സാമ്പത്തിക വിദഗ്ധരും ഗീതയുടെ നിയമനത്തെ ചോദ്യം ചെയ്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും