സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്ലീഡര്‍ കേസ്ഃ യുവതിയെ കടന്നുപിടിക്കുന്നത് കണ്ടതിന് ദൃക്‌സാക്ഷി

വിമെന്‍ പോയിന്‍റ് ടീം

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി. എം.ജി റോഡിലെ ഹോട്ടല്‍ ഉടമയായ ഷാജിയാണ്  യുവതിയെ ഇയാള്‍ കടന്നുപിടിക്കുന്നത് കണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

7 മണിക്ക് സെന്റ് തെരേസാസ് റോഡിലെ ബസ് സ്‌റ്റോപ്പില്‍ യുവതി നില്‍ക്കുമ്പോള്‍ ഈ വഴി വന്ന ഒരാള്‍ യുവതിയുടെ ശരീരത്തിന്റെ മുന്‍വശത്ത് കയറിപ്പിടിച്ചു.തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ മുന്നോട്ട് നടന്നു. എന്നാല്‍ ഉടന്‍ തന്നെ യുവതി കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞ് ഉറക്കെ നിലവിളിച്ചു. ഇത് കേട്ട് നാട്ടുകാര്‍ ഓടിവരുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുന്നോട്ട് ഓടി.എന്നാല്‍ നാട്ടുകാര്‍ ഓടിച്ചിട്ട് ഇയാളെ പിടികൂടി. ഇയാള്‍ എന്താണ് മോഷ്ടിച്ചതെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ ഒന്നും മോഷ്ടിച്ചതല്ലെന്നും എന്നോട് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നെന്നും യുവതി പറഞ്ഞതായാണ് ഷാജി വ്യക്തമാക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പിടികൂടി ഇയാളെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും ഇദ്ദേഹം പറയുന്നു.

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും കോടതി വളപ്പില്‍ ഏറ്റുമുട്ടുന്ന ഘട്ടത്തിലേക്ക് വരെ എത്താന്‍ കാരണമായ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെയുള്ള കേസില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരി വ്യക്തമാക്കിയിരുന്നു.ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ മാറ്റമൊന്നുമില്ലെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥയെ അറിയിച്ചു. യുവതിയോട് അപമര്യാദയായി പെരുമാറുന്നുവെന്ന കേസില്‍ അന്വേഷണം നടത്തുന്ന എറണാകുളം റൂറല്‍ വനിതാ സിഐ രാധാമണിയോടാണ് പരാതിക്കാരി നയം വ്യക്തമാക്കിത്.

അതേസമയം കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സാക്ഷികളുടെ അടക്കം മൊഴി രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണോദ്യഗസ്ഥര്‍ അറിയിച്ചു.കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടാണ് കേസന്വേഷണം വനിതാ സിഐ രാധാമണിയെ ഏല്‍പ്പിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ അടക്കം മൊഴി പൊലീസുദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. കേസന്വേഷണം പുരോഗമിക്കുകയാണെന്നും സാക്ഷികളെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തുകയാണെന്നും രാധാമണി വ്യക്തമാക്കി.
ധനേഷിന് എതിരായ വാര്‍ത്ത നല്‍കിയതാണ് അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണം. കഴിഞ്ഞ 14ആം തീയതി രാത്രി ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും