സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഫെയര്‍നെസ് ക്രീമുകള്‍ നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം

വിമെന്‍ പോയിന്‍റ് ടീം

ഫെയര്‍നെസ് ക്രീമുകള്‍ നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം. ശൂന്യവേളയില്‍ കോണ്‍ഗ്രസ് എം.പി വിപ്ലവ് താക്കൂര്‍ ആണ് ഇക്കാര്യം സഭയുടെ മുമ്പാകെ കൊണ്ടുവന്നത്.

‘ഫെയര്‍ ആന്റ് ലവ്‌ലി, പോണ്സ് ഫെയ്‌സ് ക്രീം എന്നിവയുടെ പരസ്യങ്ങള്‍ സ്ത്രീകളെ തരംതാഴ്ത്തുന്നവയാണ്’ വിപ്ലവ് പറഞ്ഞു.
എല്ലാ ഫെയര്‍നെസ് ക്രീം സുന്ദരമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇവയുടെ ഫലം പരിശോധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിരോധിക്കേണ്ടതുണ്ട്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീകള്‍ക്കുള്ളില്‍ ഒരു തരം കോംപ്ലെക്‌സ് സൃഷ്ടിക്കുന്നു. തെറ്റായ അവകാശവാദങ്ങളാണ് ഇത്തരം പരസ്യങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.ഇത്തരം ഉല്പന്നങ്ങളുടെ ഫലം യഥാര്‍ത്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഏജന്‍സി പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടോയെന്നും അവര്‍ ചോദിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും