സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍

വിമെന്‍ പോയിന്‍റ് ടീം

ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ബലാല്‍സംഗത്തിന് ഇരയായ 14 വയസുകാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ദല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.അതേസമയം ആരുടെ പരാതി അനുസരിച്ചാണ് വനിത കമ്മീഷന്‍ അധ്യക്ഷക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പുറത്ത് വന്നിട്ടില്ല.

ക്രൂരമായ ബലാല്‍സംഗത്തിനും പീഡനത്തിനും നിരവധി തവണ ഇരയായ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞിരുന്നു.ഒരു മാസത്തോളം 14 വയസുകാരി ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിട്ടും ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്നും വനിത കമ്മീഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി സ്വാതി മാലിവാള്‍ രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കുകയും നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാണിച്ചതായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയെ ചൊടിപ്പിച്ചത്.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ ശങ്കര്‍ എന്നയാളായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചത്. ജ്യൂസില്‍ ആസിഡ് ചേര്‍ത്ത് കുടിപ്പിക്കുകയും ചെയ്തു.കൈയ്യും കാലും കെട്ടിയിട്ടാണ് ഉപദ്രവിച്ചതെന്നും ഭക്ഷണം നല്‍കിയില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ പൊലീസ് പിടികൂടിയശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

കോടതിയില്‍ വിചാരണ നടക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വീണ്ടും പ്രതി തട്ടികൊണ്ടുപോയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്ത് ദല്‍ഹി വനിത കമ്മീഷന്‍ പൊലീസിന് നോട്ടീസ് അയച്ചിരുന്നു.എന്നാല്‍ പെണ്‍കുട്ടി മൊഴി മാറ്റി പറയുകയാമെന്നായിരുന്നു പൊലീസിന്റെ മറുപടി. ബലാല്‍സംഗത്തിന് ഇരയായില്ലെന്ന് മൊഴി മാറ്റിയതായും പൊലീസ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹിക്ക് എത്രനിര്‍ഭയമാരെ വേണമെന്നും നമ്മളെല്ലാം അടുത്ത നിര്‍ഭയ കൊല്ലപ്പെടും വരെ കൈയ്യും കെട്ടി നോക്കിയിരിക്കുകയാണോ വേണ്ടതെന്നും സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. പോലീസിനെതിരായ സ്വതിയുടെ ഈ ട്വീറ്റും വിവാദമായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും