സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ

വിമെന്‍ പോയിന്‍റ് ടീം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും ഇനി മുതല്‍ വൈ കാറ്റഗറി സുരക്ഷ. ഇനി അങ്ങോട്ട് നിതയ്ക്ക് സി.ആര്‍.പി.എഫ് കമാന്റോസിന്റെ സുരക്ഷ ഉണ്ടാകും. നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ അടുത്തിടെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മുകേഷ് അംബാനിക്ക് നല്‍ക്കുന്ന സുരക്ഷയുടെ ഭാഗമായി വീട്ടില്‍ ഇപ്പോള്‍ തന്നെ സി.ആര്‍.പി.എഫ് സുരക്ഷാകവചമുണ്ട്. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഇന്ത്യയില്‍ എവിടെ സഞ്ചരിക്കുമ്പോഴും കേന്ദ്ര സൈനികര്‍ നിതയ്‌ക്കൊപ്പമുണ്ടാകും.

നിത അംബാനിയ്ക്ക് ഭീഷണിയുണ്ടെന്ന സുരക്ഷാഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പെയ്ഡ് വ്യവസ്ഥയിലാണ് കേന്ദ്രസേന നിത അംബാനിയുടെ സുരക്ഷ ഏറ്റെടുക്കുക. മുകേഷ് അംബാനിയുടെ ഇസഡ് കാറ്റഗറി സുരക്ഷക്കുപുറമെയാണ് നിതയ്ക്കും സുരക്ഷ ഏര്‌പ്പെടുത്താനുള്ള തീരുമാനം. ഇസഡ് കാറ്റഗറി സുരക്ഷയുടെ മുകേഷ് അംബാനിക്കുചുറ്റും നാല്‍പത് സി.ആര്‍.പി. എഫ് കമാന്‍ഡോകളാണ് കാവലുണ്ടത്. വൈ കാറ്റഗറിയനുസരിച്ച് 20 കമാന്റോകളാണ് നിത അംബാനിയുടെ സുരക്ഷയ്ക്കായി ഇനി മുതല്‍ ഉണ്ടാവുക. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപക ചെയര്‍പഴ്‌സണും, ഐ.എം.ജി റിലയന്‍സ് അധ്യക്ഷയും ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഉടമയും, ഫുട്‌ബോളിന്റെ പുതിയ മുഖമായ സൂപ്പര്‍ ലീഗിന്റെ അമരക്കാരിയുമാണ് നിത അംബാനി. നിരവധി എന്‍.ജി.ഒകളിലും നിത പ്രവര്‍ത്തിക്കുന്നുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും