സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മഹാശ്വേതാ ദേവിയുടെ ആരോഗ്യനില അതീവഗുരുതരം

വിമെന്‍ പോയിന്‍റ് ടീം

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും സാഹിത്യകാരിയുമായ മഹാശ്വേതാ ദേവിയുടെ ആരോഗ്യനില അതീവഗുരുതരം. ഇരുവൃക്കകളും തകരാറിലായ മഹാശ്വേതാ ദേവി വെന്റിലേറ്ററിലാണ് കഴിയുന്നത്.
രക്തം, മൂത്രം എന്നിവയിലെ അണുബാധ കൂടിയത് ആരോഗ്യനില ഗുരുതരമാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കഴിഞ്ഞദിവസങ്ങളില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച രാത്രിയോടെ നില വീണ്ടും വഷളാവുകയായിരുന്നു.രക്തത്തിലെ അണുബാധയും വര്‍ധിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ രണ്ടു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് 90കാരിയായ മഹാശ്വേതാ ദേവി.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മഹാശ്വേതാ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് മഹാശ്വേതാ ദേവി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും