സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാധ്യമ നിരോധനം : മെഹബൂബ മുഫ്തി മാപ്പ് പറഞ്ഞു

വിമെന്‍ പോയിന്‍റ് ടീം

കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മാപ്പ് പറഞ്ഞു. നിരോധനം കൊണ്ട് പത്രസ്ഥാപനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് പറയുന്നതായി മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ സംഘര്‍ഷം നിയന്ത്രിക്കാനെന്ന പേരിലാണ് മൂന്നു ദിവസത്തേക്ക് പത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ പത്രം പ്രസിദ്ദീകരിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. മെഹബൂബ മുഫ്തിയുമായി എഡിറ്റര്‍മാര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പത്രക്കെട്ടുകളും പ്രിന്റിംഗ് സാമഗ്രികളും പിടിച്ച് കൊണ്ടു പോകുകയും മാധ്യമ സ്ഥാപങ്ങളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തും കശ്മീര്‍ പോലീസ് ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും