സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇനിയാര്‍ക്കും ഈ അനുഭവം ഉണ്ടാകരുത്

വിമെന്‍ പോയിന്‍റ് ടീം

താന്‍ വളരെയധികം വേദന അനുഭവിച്ചു. ഇനിയാര്‍ക്കും ഈ അനുഭവം ഉണ്ടാകരുത്. അതിനു കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം-കലബുറഗിയിലെ നഴിസിങ്ങ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളാല്‍ ക്രൂരമായി റാഗിങ്ങിനു വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അശ്വതി വേദനയോടെ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മാസമായി ചികിത്സയിലായിരുന്ന അശ്വതി ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.കലബുറഗിയിലെ അല്‍-ഖമാര്‍ നഴ്‌സിങ്ങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അശ്വതി, റാഗിങ്ങിനിടെ ഫിനോയില്‍ കുടിപ്പിച്ചതിനെത്തുടര്‍ന്ന് അന്നനാളത്തില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.തന്നെ ഫിനോയില്‍ കുടിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിനി ആതിരയുടെ നേതൃത്വത്തിലായിരുന്നെന്ന് അശ്വതി പറഞ്ഞു. ലക്ഷ്മി ആതിരയെ സഹായിച്ചു.അശ്വതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയാളി വിദ്യാര്‍ത്ഥിനികളായ അശ്വതി, ലക്ഷ്മി, കൃഷ്ണപ്രിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കേരളത്തില്‍ തന്നെ പഠിക്കാനാണ് ആഗ്രഹമെന്നും ഇനി കര്‍ണ്ണാടകയിലേക്കില്ലെന്നും അശ്വതി പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അശ്വതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും