സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗായിക മുബാറക് ബീഗം അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

1950-70 കാലത്ത് ബോളിവുഡ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തിളങ്ങി നിന്ന ഗായിക മുബാറക് ബീഗം(80) അന്തരിച്ചു.വാര്‍ധക്യകാല രോഗങ്ങളെ തുടര്‍ന്ന് മുംബയിലെ ജോഗേശ്വരിയിലെ വീട്ടിലായിരുന്നു അന്ത്യം. നിരവധി യുഗ്മ ഗാനങ്ങളും ഗസലുകളും മുബാറക് ബീഗം മനോഹരമാക്കിയിട്ടുണ്ട്.

ദേവദാസിലെ വോ നാ ആയേംഗാ എന്ന ആര്‍ഡി ബര്‍മന്‍ ഗാനം, സലില്‍ ചൗധരി ഈണമിട്ട മധുമതിയിലെ ഹം ഹാല്‍ ഇ ദില്‍ സുനേംഗോ, മുഹമ്മദ് റാഫിക്കൊപ്പം പാടിയ മുച്ഛ് കോ അപ്‌നേ ഗലേ ലഗേ ലോ, നിഘാഹോന്‍ സേ ദില്‍ കാ സലാം തുടങ്ങിയവ ആരാധക മനസില്‍ ഇടം നേടിയ ഗാനങ്ങളാണ്.

ഓള്‍ ഇന്ത്യ റേഡിയോയില്‍ ലളിത ഗാനങ്ങള്‍ ആലപിച്ചാണ് ശ്രദ്ധിക്കപ്പെടുന്നത്. 1949ല്‍ ആലിയേ എന്ന ചലച്ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ നൗഷാദാണ് മുബാറക് ബീഗത്തെ ചലച്ചിത്ര ലോകത്തേക്ക് കൊണ്ടുവന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും