സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ട്രാൻസ്‌ജെൻഡർ വനിതകളും മ​ഹിളാ അസോസിയേഷന്റെ ഭാ​ഗമാകും

വിമെന്‍ പോയിന്‍റ് ടീം

ലിംഗപദവി നീതിയ്‌ക്കായി ഐതിഹാസിക തീരുമാനമെടുത്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ട്രാൻസ്‌ജെൻഡർ വനിതകൾക്കും അംഗത്വം നൽകാനുള്ള വിപ്ലവകരമായ തീരുമാനമാണ് തിരുവനന്തപുരത്ത് നടക്കുന്ന 13ാം അഖിലേന്ത്യ സമ്മേളനം കൈക്കൊണ്ടത്. ഇനിമുതൽ ട്രാൻസ്ജെൻഡർ വനിതകളുൾപ്പെടെ 15 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും സംഘടനയിൽ അം​ഗത്വമെടുക്കാവുന്ന രീതിയിൽ ഭരണഘടനയിൽ ഭേദ​ഗതിയും വരുത്തി.

വിവിധ സംസ്ഥാനങ്ങളിൽ മഹിളാഅസോസിയേഷൻ ഘടകങ്ങൾ ട്രാൻസ്ജെൻഡർ വനിതകളുമായി ചേർന്ന്പ്ര വർത്തിക്കുന്നുണ്ടായിരുന്നതായി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു വാസുകി പറഞ്ഞു. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ നയം കൊണ്ടുവന്നത് കേരളവും ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് സ്ഥാപിച്ചത് തമിഴ്‌നാടുമാണ്. ഇവിടങ്ങളിലെല്ലാം മഹിളാ അസോസിയേഷൻ ട്രാൻസ്ജെൻഡർ വനിതകളുമായി ചർച്ചകൾ നടത്തിയിരുന്നു. അംഗത്വത്തിലേക്ക് ട്രാൻസ്ജെൻഡർ വനിതകൾ വരുന്നതോടെ അവരുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് പരിഹാരം കണ്ടെത്താനാകുമെന്നും വാസുകി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും