സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്മൃതി ഇറാനിയെ സര്‍ക്കാരിന്റെ ക്യാബിനറ്റ് കമ്മിറ്റികളില്‍ നിന്നും നീക്കി

വിമെന്‍ പോയിന്‍റ് ടീം

മന്ത്രിസഭാ പുനസംഘാടനത്തില്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ക്യാബിനറ്റ് കമ്മിറ്റികളില്‍ നിന്നും മന്ത്രി സ്മൃതി ഇറാനിയെ മാറ്റി.  പ്രധാനമന്ത്രി നരേന്ദ്രമോദി പുന:സംഘടിപ്പിച്ച ആറ് ക്യാബിനറ്റ് കമ്മിറ്റികളില്‍ ഒന്നില്‍ പോലും  സ്മൃതി ഇറാനിയെ ഉള്‍പ്പെടുത്തിയില്ല. അതേസമയം മന്ത്രിസഭയിലെ പുതുമുഖങ്ങളെ പലരെയും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

സ്മൃതി ഇറാനിക്ക് പകരം മാനവവിഭവ ശേഷി വകുപ്പ് ലഭിച്ച പ്രകാശ് ജാവദേക്കറെ ക്യാബിനറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നജ്മ ഹെബ്ത്തുള്ളയ്ക്ക് പകരം ന്യൂനപക്ഷ വകുപ്പ് കിട്ടിയ മുക്തര്‍ അബ്ബാസ് നഖ്‌വിയെയും ക്യാബിനറ്റ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മന്ത്രിസഭ കമ്മിറ്റികളില്‍ ഉള്‍പ്പെട്ട എന്‍.ഡി.എ സഖ്യ കക്ഷികളില്‍ ഒരാള്‍ റാം വിലാസ് പസ്വാന്‍ മാത്രമാണ്.രണ്ടാഴ്ച മുമ്പ് നടത്തിയ മന്ത്രിസഭാ അഴിച്ചു പണിയിലാണ് സ്മൃതി ഇറാനിയുടെ വകുപ്പ് പ്രകാശ് ജാവദേക്കറിന് കൈമാറിയിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും