സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഹിൽഡെഫ് ഒപ്പ് ശേഖരണം നടത്തി

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ആചരിക്കുന്ന രാജ്യാന്തരദിനത്തിൽ ഒപ്പുശേഖരണം നടത്തി ശ്രദ്ധേയരാകുകയാണ്  'ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ' യുവസാമൂഹിക പ്രവർത്തകർ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചാണ് ഒപ്പുശേഖരണം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു ഒപ്പു ശേഖരണം.  രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ നടത്തിയ ഒപ്പ് ശേഖരണത്തിൽ നിരവധി കല-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും പങ്കാളികളായി.  പൊതുസമൂഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടും സമീപനവും മാറേണ്ടതുണ്ട്. സമത്വ സുന്ദരമായ നാളേക്ക് വേണ്ടി ഇന്നേ കൈകോർക്കാം എന്ന സന്ദേശമാണ് ഹിൽഡെഫ് നൽകുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും