സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജാക്വിലിൻ ഫെർണാണ്ടസിന്‌ ജാമ്യം

womenpoint team

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന്‌ ഡൽഹി കോടതി ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം വ്യക്തിപരമായ ഉറപ്പിലും തുല്യതുകയ്‌‌ക്കുള്ള മറ്റൊരു ഉറപ്പിലുമാണ്‌ ജാമ്യം അനുവദിച്ചത്‌. സെപ്‌‌തംബർ 26ന്‌ കോടതി ജാക്വിലിന്‌ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയാണ്‌ അഡീഷണൽ സെഷൻസ്‌ ജഡ്‌‌ജി ശൈലേന്ദ്ര മാലിക്ക്‌ പരിഗണിച്ചത്‌.

ജാമ്യാപേക്ഷയെ എൻഫോഴ്‌‌സ്‌മെന്റ്‌ ഡയറക്‌‌ട്രേറ്റ്‌ ശക്തമായി എതിർത്തിരുന്നു. തട്ടിപ്പുകാരൻ സുകേശ്‌ചന്ദ്രശേഖർ നിരവധി തട്ടിപ്പുകളിൽ നിന്നും സമാഹരിച്ച കോടികൾ ഉപയോഗിച്ച്‌ ജാക്വിലിനും ബന്ധുക്കൾക്കും ആഢംബരപാരിതോഷികങ്ങൾ നൽകിയെന്നാണ്‌ കേസ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും