സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലൈംഗിക പീഡനക്കേസുകളില്‍ രണ്ട് വിരല്‍ പരിശോധന പാടില്ല, കടുപ്പിച്ച് സുപ്രീം കോടതി

womenpoint team

പീഡനക്കേസുകളില്‍ രണ്ട് വിരല്‍ പരിശോധന പാടില്ലെന്ന് സുപ്രീം കോടതി. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ രണ്ട് വിരല്‍ പരിശോധനയ്ക്ക് ആരെങ്കിലും വിധേയമാക്കിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സജീവമായ ലൈംഗിക ജീവിതമുളള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതാകാന്‍ സാധ്യതയില്ല എന്നുളള തെറ്റായ ധാരണയുടെ പുറത്താണ് ഇത്തരം പരിശോധനകള്‍ നടക്കുന്നത് എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ച് പറഞ്ഞു. കുറ്റാരോപിതന്‍ പരാതിക്കാരിയെ പീഡിപ്പിച്ചോ എന്നതിന് സ്ത്രീയുടെ ലൈംഗിക ജീവിത ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അവരുടെ ലൈംഗിക ജീവിതം സജീവമായിരുന്നു എന്ന കാരണം കൊണ്ട് മാത്രം അവര്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതിനെ വിശ്വാസത്തിലെടുക്കാനാകില്ല എന്ന് പറയുന്നത് പുരുഷാധിപത്യപരവും സ്ത്രീ വിരുദ്ധവും ആണ് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

പീഡനക്കേസില്‍ വിചാരണ കോടതി വിധി തളളിയ തെലങ്കാന ഹൈക്കോടതി വിധിക്ക് എതിരെയുളള അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. ഒരു പീഡനക്കേസ് ഇരയെ സംബന്ധിച്ചിടത്തോളം രണ്ട് വിരല്‍ പരിശോധന എന്നത് വളരെ ക്രൂരമായ അനുഭവം ആണ്. പീഡനത്തിന് ഇരയായ സ്ത്രീയെ വീണ്ടും ഇരയാക്കുന്നതും മാനസിക ആഘാതമുണ്ടാക്കുന്നതുമാണ് ഈ പരിശോധന. മാത്രമല്ല സ്ത്രീയുടെ അന്തസ്സിന് കളങ്കം ചാര്‍ത്തുന്നതുമാണിത്. അതുകൊണ്ട് തന്നെ രണ്ട് വിരല്‍ പരിശോധന നടത്തേണ്ടതില്ല, സുപ്രീം കോടതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും