സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാകിര്‍ നായികിന്‍റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം നല്‍കും : സാധ്വി

വിമെൻ പോയിന്റ് ടീം

ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്‍െറ വധിച്ച് തല വെട്ടിയെടുത്ത് ഭാരതത്തില്‍ കൊണ്ടു വന്നാല്‍  50  ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വി.എച്ച്.പി മുന്‍നേതാവ് സാധ്വി പ്രാചി. സാകിര്‍ നായിക്​ പണ്ഡിത വേഷം കെട്ടി  തീവ്രവാദം വളര്‍ത്തുകയാണ്.  സാകിര്‍ നായിക്ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണെന്നും എല്ലാ ഇസ്ലാമിക ഗുരുക്കന്മാരെയും കുറിച്ച് അന്വേഷണം നടത്തണമെന്നും സാധ്വി പറഞ്ഞു.
ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാധ്വി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ മുസ്ലിം വിമുക്തഭാരതമാണ് ലക്ഷ്യമെന്ന സാധ്വിയുടെ  പ്രസ്താവന വലിയ വിവാദമായിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വിശ്വ ഹിന്ദുപരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി ഇത്തവണ സാകിര്‍ നായികിനെതിരെയാണ് രംഗത്ത് വന്നിട്ടുള്ളത്. ഷാറൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്‍റാണെന്നും ഹിന്ദുക്കള്‍ ഇദ്ദേഹത്തിന്‍െറ സിനിമ കാണരുതെന്നും ഇതിന് മുമ്പ് സാധ്വി അഭിപ്രായപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും