സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആരാണിവര്‍ക്ക് പിന്നില്‍???

വിമെൻ പോയിന്റ് ടീം

കൊലപാതക കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് സംഭവിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിനിയായ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെയും ചെന്നൈ സ്വദേശിനി സ്വാതിയെ കൊലപെടുത്തിയ രാംകുമാര്‍ എന്നീ പ്രതികള്‍ കോടതിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കു വേണ്ടി വാദിക്കാന്‍ എത്തുന്നത്  ഓരോ സിറ്റിങിനും ലക്ഷങ്ങള്‍  ഫീസ് വാങ്ങുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകര്‍. പോലീസ് പിടികൂടിയ പ്രതികളുടെ ബന്ധുക്കളുടെ സമ്മതം കൂടാതെ രണ്ടു കേസിലെയും കോടതി ഏര്‍പ്പാടാക്കിയ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയാണ് പ്രമുഖ അഭിഭാഷകര്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്. കേസ് ആരാണ് തങ്ങള്‍ക്ക് ഏര്‍പ്പിച്ചതെന്നോ എന്താണ് വ്യക്തമായ ലക്ഷ്യമെന്നോ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറാകുന്നില്ല.

കേരളത്തെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുളിന് വേണ്ടി വാദിക്കാന്‍ എത്തുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബിഎസ് ആളൂര്‍. കോടതി ഏര്‍പ്പാടാകിയ പബ്ലിക് പ്രൊസിക്യൂട്ടറായ പി.രാജന് പകരം ബിഎസ് ആളൂര്‍ രംഗപ്രവേശനം ചെയ്തത് പെട്ടെന്നായിരുന്നു.പ്രതിയ്ക്ക് വേണ്ടപ്പെട്ട വ്യക്തികളാണ് തന്നോട് കേസ് ഏറ്റെടുക്കാന് പറഞ്ഞത് എന്നായിരുന്നു ആളൂരിന്‍റെ വിശദീകരണം.പ്രതി അമീറുളിനും കുടുംബത്തിനും ആളൂരിനെ അറിയില്ല.

ജൂണ്‍ 24 ന് ചെന്നൈ സ്വദേശിനി സ്വാതിയെ പട്ടാപകല്‍ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വെട്ടികൊലപെടുത്തിയ പ്രതിയെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.പ്രതിയായ രാംകുമാറിന് വേണ്ടി വാദിക്കാന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കൃഷ്ണമൂര്‍ത്തി ഹാജരാകുന്നു. രാംകുമാറിന്‍റെയോ വീട്ടുക്കാരുടെ സമ്മതമില്ലാതെയാണ്  ജാമ്യാപേക്ഷ അഡ്വ. കൃഷ്ണമൂര്‍ത്തി ചെന്നൈ പ്രിന്‍സിപാള്‍ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതിയായ രാംകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും പോലീസുക്കാരാണ് കഴുത്ത് മുറിച്ചതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. ഈ വാദം രാംകുമാറിന്‍റെ വീട്ടുക്കാര്‍ ഉന്നയിച്ചിരുന്നു. ചില പ്രത്യേക വ്യക്തികളുടെ താല്പര്യ പ്രകാരമാണ് കേസ് ഏറ്റെടുത്തത്, എന്നാല്‍ പേര് പറയാന്‍ സാധിക്കില്ല എന്നും കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് വെളിപ്പെടുത്തി.ദേവീന്ദര്‍ സിങ് എന്ന കുപ്രസിദ്ധ കള്ളനു വേണ്ടി കേസ് വാദിക്കാന്‍ എത്തിയത് കൃഷ്ണമൂര്‍ത്തിയും കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയ്ക്കു വേണ്ടി വാദിക്കാന്‍ എത്തിയത് ആളൂരും.ഇത്രയും ക്രൂരമായി പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ ഈ അരും കൊലപാതകികളെ രക്ഷിക്കാന്‍ വന്ന ഇവര്‍ ഏത് നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും