സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഉൾവസ്ത്രം അഴിപ്പിച്ച സംഭവം ; നീറ്റ് പരീക്ഷ വീണ്ടും നടത്തി

വിമെന്‍ പോയിന്‍റ് ടീം

പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച്‌ പരിശോധന നടത്തി വിവാദമായ നീറ്റ് പരീക്ഷ വീണ്ടും നടത്തി. കൊല്ലം ആയൂർ മാർത്തോമ എൻജിനിയറിങ് കോളേജിൽ പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥികൾക്കായാണ് കൊല്ലം എസ്എൻ പബ്ലിക് സ്കൂളിൽ ഞായർ പകൽ രണ്ടിന്‌ പരീക്ഷ നടത്തിയത്. ജൂലൈ 17ന്‌ പരീക്ഷയെഴുതാൻ എത്തിയ പെൺകുട്ടികളുടെ ഉൾവസ്ത്രം അഴിപ്പിച്ച്‌ പരിശോധിച്ചതിൽ കുട്ടികളും രക്ഷിതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. പരീക്ഷാ നടത്തിപ്പുകാർക്ക് വീഴ്ചയുണ്ടായെന്ന് അന്വേഷണസമിതി കണ്ടെത്തി. 

360 കുട്ടികൾ രജിസ്റ്റർചെയ്‌തതിൽ നൂറിൽതാഴെ പേരാണ് പരീക്ഷ എഴുതിയത്. നാലു ദിവസം മുമ്പാണ് കുട്ടികൾക്ക് ഇ മെയിൽ അറിയിപ്പ് ലഭിച്ചത്.പലരും മറ്റുകോഴ്‌സുകൾക്ക് പ്രവേശനവും നേടിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും