സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബ്രെഡുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലഃ കെ.കെ.ശൈലജ

വിമെൻ പോയിന്റ് ടീം

കേരളത്തില്‍ വിറ്റഴിക്കുന്ന ബ്രെഡുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.ഇന്ത്യയില്‍ വിറ്റഴിക്കുന്ന ബ്രഡിലും ബണ്ണിലും ബിസ്‌ക്കറ്റിലും കാന്‍സറിന് കാരണമാകുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനറിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. 

ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ്(സിഎസ്ഇ) നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രാന്‍ഡുകളുടെയും ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്ന് കണ്ടെത്തിയത്.പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന വസ്തുവാണെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭക്ഷണ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കും. ഇതിന്റെ പരിശോധന അടക്കമുളള കാര്യങ്ങള്‍ക്കായി മൂന്ന് മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബുകള്‍ ആരംഭിക്കും.ഇതില്‍ ആദ്യ ലാബിന്റെ പ്രവര്‍ത്തനം ഓണത്തിന് ആരംഭിക്കുമെന്നും മന്ത്രി നിയമസഭിയല്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും