സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ സ്ത്രീകള്‍ക്കു് പ്രവേശനം വേണംഃ കോടിയേരി

വിമെൻ പോയിന്റ് ടീം

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് നിലപാടില്‍ മാറ്റമില്ലെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്കു് പ്രവേശനം സാധ്യമാകണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയില്‍ അടുത്ത സിറ്റിംഗില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വിവാദമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തുടരാനാണ് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയത്.
ഈ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഒരു വിഭാഗം സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തതു നീതിനിഷേധമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2007 നവംബര്‍ 13നു നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അന്ന് ഈ നിലപാടിനെ പിന്താങ്ങി.

ഈ സത്യവാങ്മൂലം കഴിഞ്ഞ ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോടിക്കണക്കായ ഭക്തരുടെ ആചാരാനുഷ്ഠാനങ്ങള്‍ കോടതിയിലൂടെ തിരുത്താന്‍ ഉദ്ദേശിച്ചുള്ളതായതിനാല്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജി തള്ളിക്കളയണമെന്നാണു യു.ഡി.എഫ് സര്‍ക്കാര്‍ വാദിച്ചത്.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ 25,26 അനുഛേദങ്ങള്‍ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും