സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യുവതിയുടെ തിരോധാനത്തിനു പിന്നിലും ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയം

വിമെൻ പോയിന്റ് ടീം

പാലക്കാട്ട് നിന്ന് എട്ടുമാസം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തിനു പിന്നിലും ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ അമ്മ വെളിപ്പെടുത്തി.

മണക്കാട് സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പങ്കാളി പാലക്കാട് സ്വദേശി ഈസയേയും കാണാതായ സംഭവത്തിലാണ് അമ്മ ബിന്ദു ദുരൂഹതയുണ്ടെന്നു പറയുന്നത്.

കാസര്‍കോട്ട് പഠിക്കുകയായിരുന്ന ‘നിമിഷ’ മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിച്ചാണ് ഈസയെ (ബെക്‌സന്‍ വിന്‍സന്റ്) വിവാഹം ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസിനു പരാതി നല്‍കിയെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് ബിന്ദു പറയുന്നു. കഴിഞ്ഞ ജൂണ്‍ നാലിനുശേഷം മകളുടെ യാതൊരു വിവരവുമില്ലെന്ന് ബിന്ദു വ്യക്തമാക്കുന്നു. പുതിയ വാര്‍ത്തളുടെ പശ്ചാത്തലത്തില്‍ മകളെ തിരിച്ചുകിട്ടാന്‍ എന്തെങ്കിലും വഴി തെൡയുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.

ഇതിനിടെയാണ് കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് ചിലര്‍ കുടുംബസമേതം ഐഎസില്‍ ചേര്‍ന്നതായി വന്ന വാര്‍ത്ത അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ട വിഷയമാണ്. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള സ്ത്രീകളടക്കം 16 പേരെയാണ് കാണാതായതായി റിപ്പോര്‍ട്ടുള്ളത്.

സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉത്തരമേഖല എഡിജിപിയോട് ആവശ്യപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കാണാതായവര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നോ എന്ന കാര്യം സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടും സംസ്ഥാന പൊലീസിനു കിട്ടിയിട്ടില്ല. ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കിയതു മാത്രമാണ് പൊലീസിനുള്ള തെളിവെന്നാണ് പിണറായി പറയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും