സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മേഴ്സിക്കുട്ടന്‍

വിമെൻ പോയിന്റ് ടീം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റായി ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനെ നിയമിക്കുമെന്ന് റിപ്പോർട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

15 അംഗങ്ങൾ ഉള്‍പ്പെടുന്ന കൗൺസിൽ ഭരണസമിതിയെയും നിയമിക്കും. വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും സ്പോര്‍ട്സ് രംഗത്തെ വിദഗ്ധരും മുന്‍കാല സ്പോര്‍ട്സ് താരങ്ങളും ഭരണസമിതിയിൽ അംഗങ്ങളാകും.

മുൻ ബാഡ്മിന്‍റൺ താരം ജോർജ് തോമസ്, വോളിബാൾ താരം കിഷോർ കുമാർ, കയാക്കിങ് അസോസിയേഷൻ പ്രതിനിധി ഡി. വിജയകുമാർ എന്നിവർ അംഗങ്ങളാകുമെന്നാണ് വിവരം. 14 ജില്ലകളിലെ ഭരണസമിതികളും സമാന രീതിയിൽ പുനഃസംഘടിപ്പിക്കാനാണ് കായിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും