സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷയുടെ സ്വപ്നം പൂവണിഞ്ഞു

വിമെൻ പോയിന്റ് ടീം

ജിഷയുടെ കുടുംബത്തിന് വീടായി.സര്‍ക്കാരും വിവിധ സംഘടനകളും മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടിന്‍െറ താക്കോല്‍ദാനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുടുംബത്തിന് മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപാറയിലാണ് രണ്ടുമുറി വീടൊരുങ്ങിയിരിക്കുന്നത്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്‍റില്‍ വീട് നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ജിഷ മരിക്കുന്നതിന് മുമ്പ് ഒരാള്‍പ്പൊക്കത്തില്‍ പണിതത്തെിയ വീട് പൂര്‍ത്തിയാക്കാന്‍ പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സന്നദ്ധരായിരുന്നില്ല.
ആദ്യം പണിയാരംഭിച്ച വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് അത് പൊളിച്ചുനീക്കിയാണ് രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും അടങ്ങിയ വീട് പൂര്‍ത്തിയാക്കിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 45 ദിവസത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കാക്കനാട് നിര്‍മിതി കേന്ദ്രത്തിന്‍െറ നേതൃത്വത്തിലായിരുന്നു നിര്‍മാണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും