സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്ത് 2016 ബജറ്റ്

വിമെൻ പോയിന്റ് ടീം

സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്ത് 2016 എല്‍ ഡി എഫ് ബജറ്റ്. പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകള്‍ക്കും മുലയൂട്ടല്‍ കേന്ദ്രങ്ങളും സ്ത്രീകള്‍ക്ക് അവശ്യമായി നടപ്പിലാക്കണം എന്ന സ്ത്രീകൂട്ടായ്മയുടെ കാമ്പയിന്‍ വിജയിച്ചിരിക്കുന്നു.ബജറ്റിന്‍റെ പത്തു ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി മാറ്റി വെയ്ക്കുകയും മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും.

നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി. ജന്‍ഡര്‍ പാര്‍ക്കുകള്‍ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കും. ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും സൂക്ഷിക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്ത് പുതിയ ശുചിത്വ പദ്ധതി നടപ്പാക്കും.ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ശുചിമുറികള്‍ ഉറപ്പാക്കും. ബസ് സ്റ്റാന്‍ഡ്, ടൂറിസ്റ്റ് സെന്‍ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെ പങ്കാളിത്തത്തില്‍ സ്ത്രീകള്‍ക്കായി ഫ്രഷ്അപ് സെന്‍ററുകള്‍ തുടങ്ങും.

സ്ത്രീകള്‍ക്കായി സ്ഥാപിക്കുന്ന മൂത്രപ്പുര, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം കുടുംബശ്രീക്കായിരിക്കും. മാത്രമല്ല ട്രാന്‍ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുമെന്നും പദ്ധതിയില്‍ പ്രഖ്യാപിച്ചും. 60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചു.

സ്ത്രീകളുടെ ഉന്നമനത്തിനായി കുടുംബശ്രീക്ക് 200 കോടി അനുവദിച്ചു. നാല് ശതമാനം പലിശയില്‍ സ്ത്രീകള്‍ക്ക് കുടുംബശ്രീയില്‍ നിന്നും വായ്പ അനുവദിക്കും. കുടുംബശ്രീയുടെ പുനരുദ്ധാരണം ഈ സര്‍ക്കാര്‍ നടപ്പാക്കുമെന്നും കുടുംബശ്രീയുടെ ബജറ്റ് വിഹിതം 200 കോടിയാക്കി ഉയര്‍ത്തുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ഇതിനായി 50 കോടി രൂപ വകയിരുത്തി.കുടുംബശ്രീയെക്കുറിച്ച് കഴിഞ്ഞ സര്‍ക്കാരിന്‍റെ ബജറ്റില്‍ പരാമര്‍ശിക്കാത്തതിനെതിരെ ധനമന്ത്രി വിമര്‍ശിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും