സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്ഥാനത്ത് ഇ സിഗററ്റ് നിരോധിക്കാന്‍ തീരുമാനിച്ചു

വിമെൻ പോയിന്റ് ടീം

സംസ്ഥാനത്ത് ഇ സിഗററ്റ് നിരോധിക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ഇ സിഗററ്റിന്റെ ഉല്പാദനം, വില്പന, വിപണനം, പരസ്യം എന്നിവ നിരോധിച്ച് ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കു മന്ത്രി നിര്‍ദ്ദേശം നല്‍കി.കാഴ്ചയില്‍ യഥാര്‍ത്ഥ സിഗററ്റിനോട് സാദൃശ്യമുള്ള ഇ സിഗററ്റ് ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം.

സംസ്ഥാനത്ത്  ഇ സിഗററ്റ് വിപണി വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള തീരുമാനം.കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ സിഗററ്റുകള്‍ ഉപയോഗിക്കുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്‌സ് മെന്റ് കണ്ടെത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും