സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

'ഗര്‍ഭാവസ്ഥ നിയമനത്തിന് അയോഗ്യതയാക്കി എസ്.ബി.ഐ'; ഗര്‍ഭിണികള്‍ക്ക് താല്‍ക്കാലിക നിയമനവിലക്ക്

വിമെന്‍ പോയിന്‍റ് ടീം

ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമനവിലക്ക് ഏര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിയമനങ്ങളുടെ സമയത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് എസ്.ബി.ഐ മാറ്റം വരുത്തിയിരിക്കുന്നത്.

2009ല്‍ പിന്‍വലിച്ചിരുന്ന ഗര്‍ഭിണികളുടെ നിയമനവിലക്കാണ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്.മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്കാണ് നിയമനവിലക്ക്. വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ എസ്.ബി.ഐയുടെ എല്ലാ ലോക്കല്‍ ഹെഡ് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും എത്തിച്ചു. ജനുവരി 12നായിരുന്നു സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികള്‍ മൂന്ന് മാസത്തില്‍ കൂടുതലാണ് ഗര്‍ഭകാലമെങ്കില്‍ അത് നിയമനത്തിന്‍ താല്‍ക്കാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇവര്‍ പ്രസവശേഷം നാല് മാസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും