സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആഗ്രാ കാണ്ഡില്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം രചിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിത രാധികാ ഭായ്

വിമെന്‍ പോയിന്‍റ് ടീം

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായ രാധിക ഭായ്. ഉത്തര്‍പ്രദേശിലെ ആഗ്ര കാണ്ഡില്‍ നിന്നും സ്വതന്ത്രയായി മത്സരിക്കാനാണ് രാധിക ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് രാധിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടത്.ആഗ്രയില്‍ നിന്നും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് രാധിക. തന്റെ വിഭാഗത്തിലുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും, അതിന്റെ ഭാഗമായി ക്യാമ്പെയ്‌നുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാധിക വ്യക്തമാക്കി.

”ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പറ്റുമെന്നും ആളുകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കുമെന്നും സമൂഹത്തിന് കാണിച്ചുകൊടുക്കണം. സാധാരണക്കാര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായാവും ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.

ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കായി പലതും ചെയ്യാന്‍ എനിക്ക് ഒരു അവസരം തരണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു,’ രാധിക പറയുന്നു.

കിണ്ണര്‍ സുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരവും രാഷ്ട്രീയം തരുമെന്ന് വിശ്വസിക്കുന്നതായും രാധിക കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും