സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലഹരി വേട്ടയ്ക്ക് വനിതാ സംഘം

വിമെൻ പോയിന്റ് ടീം

വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം മണത്തറിയാന്‍ വനിതാ സംഘം എത്തുന്നു. ജില്ലയിലെ വിവിധ എക്സൈസ് റെയ്ഞ്ച് ഓഫീസുകള്‍ക്കു കീഴിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരാണ് ലഹരിവേട്ടയ്ക്ക് ഇറങ്ങുന്നത്. കുട്ടികളുമായി അടുത്ത് ഇടപഴകി വിവരം ചോര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി ഇവര്‍ സാധാരണ വേഷത്തില്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും.

ജില്ലയില്‍ നിലവില്‍ വിവിധ റെയ്ഞ്ച് പരിധിയിലായി 18 വനിതാ ഓഫീസര്‍മാരാണുള്ളത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന അഞ്ചു പേരും താമസിയാതെ ഇവര്‍ക്കൊപ്പം ചേരും. ഇവര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ സ്ത്രീകള്‍ക്കുള്ള കഴിവ് ഉപയോഗപ്പെടുത്തി ലഹരിവേട്ട തടയാനാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ച് പരാതി ശേഖരിക്കും. പരാതികള്‍ പരിശോധിച്ച് ഉടനടി പരിഹാരം കാണും. നിലവില്‍ ജില്ലയില്‍ അറുപതോളം സ്കൂളുകളിലാണ് പരാതിപ്പെട്ടിയുള്ളത്. ഇത് കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. ഇടവിട്ട ദിവസങ്ങളില്‍ ഇവ പരിശോധിക്കും. എക്സൈസ് വകുപ്പിനു കീഴില്‍ സ്കൂളുകളില്‍ ആരംഭിച്ച വിജിലന്‍സ് കമ്മിറ്റികളുടെ സഹായവും തേടും.സ്കൂളുകള്‍ക്കു പുറമെ പ്രധാന ടൗണുകള്‍, ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വനിതാ എക്സൈസ് ഓഫീസര്‍മാര്‍ മഫ്ടിയില്‍ സഞ്ചരിക്കും. അലഞ്ഞുതിരിയുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇവരുടെ നിരീക്ഷണത്തിലാകും.

എക്സൈസ് സേനയിലേക്ക് വനിതകള്‍ കൂടുതലായി കടന്നുവരുന്നത് സേനയ്ക്ക് ഗുണം ചെയ്യുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി കെ സുരേഷ് പറഞ്ഞു. വിദേശമദ്യ വില്‍പ്പന ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കേസില്‍ സ്ത്രീകളും ഉള്‍പ്പെടാറുണ്ട്. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യാന്‍  ജീവനക്കാരികളില്ലാത്തത് എക്സൈസ് സംഘത്തെ പലപ്പോഴും കുഴക്കാറുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ വനിതാ ജീവനക്കാര്‍ നിര്‍ബന്ധമാണ്. എക്സൈസില്‍ വനിതകള്‍ കുറവായതിനാല്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളുടെ സഹായം തേടുകയാണ് പതിവ്. ഇത് കാലതാമസം സൃഷ്ടിക്കും. ഇതൊഴിവാക്കാന്‍ വനിതാ എക്സൈസ് ഓഫീസര്‍മാരുടെ സേവനം സഹായകമാവും–അദ്ദേഹം പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും