സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ മാംസക്കച്ചവടത്തിന് നിര്‍ബന്ധിതരാകുന്നു; ഡി.ജി.പി എസ്.കെ. സിംഗാള്‍

വിമെന്‍ പോയിന്‍റ് ടീം

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹത്തിനായി വീടുവിട്ടിറങ്ങുന്ന പല പെണ്‍കുട്ടികളും മാംസക്കച്ചവടത്തിന് നിര്‍ബന്ധിതരാകുന്നുവെന്ന് ബിഹാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എസ്.കെ. സിംഗാള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാമൂഹിക പരിഷ്‌കരണ കാമ്പയിനായ സമാജ് സുധാര്‍ അഭിയാന്‍ പരിപാടിയിലാണ് ഡി.ജി.പി സിംഗാള് പ്രസ്താവന നടത്തിയത്.

‘മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹത്തിനായി പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്ന സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവരില്‍ പലരും കൊല്ലപ്പെടുന്നു, മറ്റുള്ളവര്‍ മാംസക്കച്ചവടത്തിന് നിര്‍ബന്ധിതരാകുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വില നല്‍കേണ്ടിവരുന്നത് അവരുടെ മാതാപിതാക്കളാണ്,’ ഡി.ജി.പി പറഞ്ഞു.

രക്ഷിതാക്കള്‍ അവരുടെ കുട്ടികളുമായി പതിവായി സംഭാഷണങ്ങള്‍ നടത്തണം. അവരെ നല്ല മൂല്യങ്ങള്‍ (സംസ്‌കാരം) പഠിപ്പിക്കണം. കുട്ടികളുടെ വികാരങ്ങള്‍ അംഗീകരിക്കാനും മനസ്സിലാക്കാനും നിങ്ങള്‍ക്ക് സാധിക്കണം. നിങ്ങളുടെ കുടുംബത്തെ ദൃഢമായി എന്നും ബന്ധിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും