സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഐസ്‌ക്രീം പാര്‍ലര്‍ കേസ്ഃ വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

വിമെൻ പോയിന്റ് ടീം

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വി.എസിന്റെ ഹര്‍ജി തള്ളിയത്.

വി.എസിന്റെ ഹര്‍ജിയെ വെറും രാഷ്ട്രീയപരമായി മാത്രം കണ്ടാല്‍മതിയെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ കെ.കെ വേണുഗോപാലിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം കൂടി കേട്ട ശേഷമാണ് സുപ്രീം കോടതി വി.എസിന്റെ ഹര്‍ജി തള്ളിയത്.

രാഷ്ട്രീയ പകപോക്കലിന് കോടതിയെ വേദിയാക്കരുതെന്നും അതിന് കോടതിക്ക് സമയമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിരവധി കേസുകള്‍ കോടതിക്ക് പരിഗണിക്കാനുണ്ട്. അതിനിടയില്‍ രാഷ്ട്രീയ പകപോക്കലിനായുള്ള കേസ് പരിഗണിക്കാനാവില്ല. വി.എസിന് വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീ്ം കോടതി വ്യക്തമാക്കി.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ പ്രമുഖരുടെ സഹായമുണ്ടായിട്ടുണ്ടെന്നും അതിന് മുഖ്യപങ്ക് വഹിച്ച ആളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖ്യനിയമോപദേശകനായതെന്നും വി.എസ് ഹരജിയില്‍ പറഞ്ഞിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍ അട്ടിമറിച്ചത് എം.കെ ദാമോദരനാണെന്ന കാര്യം താന്‍ തുടക്കത്തിലേ വ്യക്തമാക്കിയതായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യനിയമോപദേശകനായി എം.കെ ദാമോദരനെ നിയമച്ചതിലൂടെ എത്ര ഉന്നതരായ വ്യക്തികളാണ് ഇതിന് പിന്നിലുള്ളതെന്ന് കോടതി മനസിലാക്കണമെന്നും ഹരജിയില്‍ വി.എസ് പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും