സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വനിതകള്‍ക്ക് സ്ഥിരംകമീഷൻ നടപ്പാക്കാത്ത സൈന്യത്തിനെതിരെ ആഞ്ഞടിച്ച്‌ സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

യോഗ്യരായ വനിതാ ഓഫീസർമാർക്ക്‌ ഉടൻ സ്ഥിരംകമീഷൻ അനുവദിക്കണമെന്ന ഉത്തരവ്‌ നടപ്പാക്കാത്ത സൈന്യത്തിനെതിരെ ആഞ്ഞടിച്ച്‌ സുപ്രീംകോടതി.

സൈന്യത്തിന്‌ അവരുടെ മേഖലയിൽ പരമാധികാരം ഉണ്ടായിരിക്കാം. ഭരണഘടനാ കോടതിക്ക്‌ നീതിന്യായ പരിപാലനത്തിന്റെ കാര്യത്തിൽ പരമാധികാരമുണ്ട്‌. ധാരാളം സാവകാശം അനുവദിച്ചിട്ടും ഉത്തരവ്‌ നടപ്പാക്കാത്ത സാഹചര്യത്തിൽ  സൈന്യത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എ എസ്‌ ബൊപ്പണ്ണ എന്നിവർ മുന്നറിയിപ്പ്‌ നൽകി. ഇതോടെ നടപടി സ്വീകരിക്കരുതെന്നും ഉടൻ തീരുമാനമെടുക്കാമെന്നും സൈന്യത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്‌ജയ്‌സിങ്ങും മുതിർന്ന അഭിഭാഷകൻ ആർ ബാലസുബ്രഹ്മണ്യനും അപേക്ഷിച്ചു. അർഹരായ 11 വനിതാ ഓഫീസർമാർക്ക്‌ 10 ദിവസത്തിനുള്ളിൽ സ്ഥിരംകമീഷൻ അനുവദിക്കുമെന്ന്‌ സൈന്യവും പിന്നീട്‌ വ്യക്തമാക്കി. കോടതിയെ സമീപിക്കാത്ത അർഹതയുള്ളവർക്കും മൂന്നാഴ്‌ചയ്‌ക്കുള്ളിൽ അനുവദിക്കുമെന്നും സൈന്യം അറിയിച്ചു.

സൈന്യത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട്‌ വനിതാ ഓഫീസർമാരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 60 ശതമാനം കട്ട്‌ഓഫ്‌ ഗ്രേഡുള്ള എല്ലാ ഓഫീസർമാർക്കും സ്ഥിരംകമീഷന്‌ അർഹതയുണ്ടെന്ന്‌ മാർച്ച്‌ 25ന്‌ (ലെഫ്‌. കേണൽ നിതിഷ–- യൂണിയൻ ഓഫ്‌ ഇന്ത്യ) കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും