സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അടിയന്തരമായി നടത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കി സ്ത്രീകൂട്ടായ്മ

വിമെൻ പോയിന്റ് ടീം

കേരളത്തില്‍ എല്‍ ഡി എഫ് മന്ത്രിസഭ അധികാരത്തില്‍ എത്തിയപ്പോള്‍ സ്ത്രീശാക്തീകരണ വിഷയത്തില്‍ വളരെ വലിയൊരു പ്രതീക്ഷയാണ് ഉള്ളത്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പോലീസ്, വിദ്യാഭ്യാസം, തൊഴിലും ഉപജീവനവും, മാധ്യമവും സംസ്കാരവും, ഭരണനിര്‍വഹണം എന്നീ മേഖലയില്‍ അടിയന്തരമായി നടത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് സ്ത്രീകൂട്ടായ്മ വ്യക്തമാക്കുന്നു.ഏലിയാമ്മ വിജയന്‍, മേഴ്‌സി അലക്‌സാണ്ടര്‍, കെ. എ. ബീന,ഗീതാനസീര്‍,ആര്‍ പാര്‍വതിദേവി,ടി രാധാമണി, ഡോ. സുന്ദരി രവീന്ദ്രന്‍,മിനി സുകുമാര്‍, അഡ്വ. ജെ. സന്ധ്യ,വിധു വിന്‍സെന്‍റ് എന്നിവരടങ്ങിയ സ്ത്രീകൂട്ടായ്മയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ്ണരൂപം :

1. വനിതാശാക്തീകരണ ബാലവികസന വകുപ്പ് രൂപീകരിക്കുക.

2. വനിതാ കമ്മീഷന്‍, വനിതാവികസന കോര്‍പ്പറേഷന്‍ ജണ്ടര്‍ പാര്‍ക്ക്, നിര്‍ദയ പദ്ധതികള്‍, കുടുംബശ്രീ ബാലാവകാശ കമ്മീഷന്‍, തുടങ്ങി സ്ത്രീ, ശിശു വികസന പദ്ധതികള്‍ ഈ വകുപ്പിന് കീഴില്‍ കൊണ്ടുവരണം.

3. ധനകാര്യം, ആസൂത്രണം, സാമൂഹ്യനീതിവകുപ്പ് ഉദ്യോഗസ്ഥരെയും രണ്ട് സന്നദ്ധസംഘടനാ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ഒരു സീനിയര്‍ വനിതാ ഉദ്യോഗസ്ഥയുടെ കീഴില്‍ ജണ്ടര്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കുക.

4. മേല്‍നോട്ടം, ഏകോപനം, ഓഡിറ്റിംഗ്, നയരൂപീകരണം, ജണ്ടര്‍ ഓഡിറ്റിംഗ് എന്നിവ ഈ ബോര്‍ഡിന്‍റെ ചുമതലയാകണം.

5. വനിതാകമ്മീഷന്‍റെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, വനിതാവികസന കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശാസ്ത്രീയമായി review  നടത്തുക. അവയുടെ ലക്ഷ്യങ്ങള്‍ എത്രമാത്രം ഫലപ്രാപ്തിയിലെത്തിയെന്ന് വിലയിരുത്തുക.

6. വനിതാ വികസനകോര്‍പ്പറേഷന്‍ പിന്നോക്ക വിഭാഗസ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിലും തൊഴില്‍ ലഭ്യമാക്കുന്നതിനും ഊന്നല്‍ നല്‍കണം. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ആധുനിക തൊഴിലുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് പരിശീലനം നല്‍കണം.

7. വനിതാ കമ്മീഷനില്‍ പൂര്‍ണസമയ അംഗങ്ങള്‍ ഉണ്ടാകണം. സ്ത്രീബോധമുള്ള പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേകവിഭാഗം പരാതികള്‍ കൈകാര്യം ചെയ്യണം.

പൊലീസ്

1. സ്ത്രീസൗഹാര്‍ദ്ദ പൊലീസ് സേനക്കുവേണ്ട അടിയന്തിര നടപടികള്‍ ഉണ്ടാകണം.

2. ജ. വര്‍മ്മാകമ്മീഷന്‍ റിപ്പോര്‍ട്ടിലെ 12-ാം അദ്ധ്യായത്തില്‍ പറയുന്ന പൊലീസ് പരിഷ്‌കാരനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം.

3. പൊലീസ് സേനയില്‍ എല്ലാതലത്തിലും കുറഞ്ഞത് 20% സ്ത്രീകള്‍ ഉണ്ടാകണം.

4. ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ശാസ്ത്രീപരിശീലനം നേടിയ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കണം.

5. കുട്ടികള്‍ ഉള്‍പ്പെടുന്ന കേസന്വേഷണത്തിന് പ്രത്യേക പരിശീലനം സിദ്ധിച്ച പൊലീസ് ടീം ഉണ്ടാകണം.

6. ലൈംഗികാതിക്രമണ കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ സംസ്ഥാനതലത്തില്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നോഡല്‍ ഓഫീസര്‍ ആയി നിയമിക്കണം.

7. വനിതാപൊലീസ് സെല്‍ ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും വേണം. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍, വാഹനം, ഫോണ്‍, ജീവനക്കാര്‍, ഫണ്ട് എന്നിവ ഉണ്ടാകണം. ഒരു മാതൃക വനിതാ പൊലീസ് സെല്‍ കാലതാമസമില്ലാതെ തന്നെ രൂപീകരിക്കണം.

8. പൊലീസ് പരിശീലന പാഠ്യപദ്ധതിയില്‍ ജണ്ടര്‍ ഉള്‍പ്പെടുത്തണം.

വിദ്യാഭ്യാസം

1. ജണ്ടര്‍, ബാലാവകാശം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ജീവിതനൈപുണി വിദ്യാഭ്യാസം(Life Skill education) ആഴ്ചയില്‍ ഒരു ദിവസം പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ഉള്‍പ്പെടുത്തണം (പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറിവരെ)

2. എല്ലാ പരിശീലനസ്ഥാപനങ്ങളിലും കോഴ്‌സ്‌കളിലും ജണ്ടര്‍ ഉണ്ടാകണം (ബിഎഎഡ്, ടിടിസി, കില, ഐ എം ജി, നഴ്‌സിങ്ങ്, മെഡിക്കല്‍ കോളേജുകള്‍,etc)

3. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം പെണ്‍കുട്ടി സൗഹൃദമാകണം (ശുചിമുറികള്‍ ഉള്‍പ്പടെ)

4. പെണ്‍കുട്ടികള്‍ക്ക് വ്യായാമത്തിനും കായികാഭ്യാസങ്ങള്‍ക്കും അവസരം നല്‍കുന്നതരത്തില്‍ നയം രൂപീകരിക്കണം.

5. സ്‌കൂളുകളില്‍ കൗണ്‍സലറിനൊപ്പം genderdesk രൂപീകരിക്കണം- പഞ്ചായത്തുതല ജാഗ്രതാസമിതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

6. ലിംഗവിവേചനപരമായ രീതികള്‍ എല്ലാ സ്വകാര്യസര്‍ക്കാര്‍ സ്‌കൂളുകളിലും നിയമംമൂലം നിരോധിക്കണം.

7. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുജിസി തയ്യാറാക്കിയ 'സമാഗതി' റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം.

8. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനരീതി, അടിസ്ഥാനസൗകര്യം, നിയമങ്ങള്‍, എന്നിവ പൊളിച്ചെഴുതി ലിംഗവിവേചനരഹിതമാക്കി മാറ്റണം.

9. ഫെലോഷിപ്പുകള്‍ നല്‍കുന്നതിലുള്ള വിവേചനം ഒഴിവാക്കണം.

10. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക complaints cell  രൂപീകരിക്കണം.

11. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവിരുദ്ധ നിയമപ്രകാരമുള്ള സമിതികള്‍ എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തണം.

12. ആദിവാസി പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനും തുടര്‍ വിദ്യാഭ്യാസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന നയം രൂപീകരിക്കണം.

13. സ്‌കൂള്‍ തലം മുതല്‍ തൊഴില്‍ പരിശീലനം സാദ്ധ്യമാകുന്ന basies നല്‍കണം. (തയ്യല്‍, കമ്പ്യൂട്ടര്‍ etc) Basic technology  ആണ്. പെണ്‍കുട്ടികള്‍ക്ക് ഉദാ: തയ്യല്‍, പ്ലംബിംഗ്

14. ക്യാമ്പസ്സുകള്‍ ജണ്ടര്‍ സൗഹാര്‍ദ്ദപരമാകണം(Transgender).
15. സ്‌കൂളുകളും കോളേജുകളും സ്‌കൂള്‍ സമയത്തിനുശേഷം നിശാക്ലാസ്സുകള്‍ക്കും പ്രത്യേക അധ്യായനങ്ങള്‍ക്കും മറ്റും ആയി ഉപയോഗപ്പെടുത്തണം.

തൊഴിലും ഉപജീവനവും

1. കുടുംബശ്രീയുടെ 17 വര്‍ഷത്തെ പ്രവര്‍ത്തനം നേട്ടങ്ങള്‍, കോട്ടങ്ങള്‍-വസ്തു നിഷ്ഠവും ശാസ്ത്രീയവുമായി review  നടത്തണം. സാമ്പത്തിക ശാക്തീകരണം എന്ന ലക്ഷ്യം എത്രമാത്രം നേടാനായി എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

2. പഞ്ചായത്തുതലത്തില്‍ ഭൂബാങ്ക് രൂപീകരിച്ച് കുടുംബശ്രീ ജെ എല്‍ ജികള്‍ക്ക് കൃഷിക്കായി നല്‍കണം

3. ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സ്ത്രീകളെ സഹായിക്കുന്നതിന് പരിശീലനം, സാങ്കേതിക വൈദഗ്ധ്യം, വായ്പാസഹായം എന്നിവ ലഭ്യമാക്കുക.

4. സ്ത്രീകളുടെ വ്യവസായസംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.start up കള്‍ക്ക് പ്രത്യേക incentive ലഭ്യമാക്കുക.

5. വ്യവസായനയത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇടം നല്‍കുക.

6. കുടുംബശ്രീ അല്ലാത്ത സ്ത്രീകളെയും സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പ്രോത്സാഹനം നല്‍കുന്ന നയം രൂപീകരിക്കുക.

7. പരമ്പരാഗത തൊഴിലുകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ സഹായിക്കുന്ന വിധത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും യുവതികള്‍ക്കും പ്രോല്‍സാഹനപദ്ധതികളും പരിശീലനങ്ങളും നല്‍കുക.

8. ആധുനിക അസംഘടിത മേഖലയില്‍ മിനിമം വേതനം പ്രഖ്യാപിക്കുക. (സെയില്‍സ് ഗേള്‍സ്, ട്രാഫിക് വാര്‍ഡന്‍, ബിപിഒ, കോള്‍സെന്‍റര്‍ ജീവനക്കാര്‍, നഴ്‌സുമാര്‍, അണ്‍ എയിഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍ etc)

9. ഗാര്‍ഹിക തൊഴിലാളി നിയമം പ്രാവര്‍ത്തികമാക്കുന്നതിന് സംസ്ഥാന, ജില്ലാതല മേല്‍നോട്ടസമിതികള്‍ രൂപീകരിക്കുക.

10. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് എല്ലാ ജില്ലയിലും സര്‍ക്കാര്‍തലത്തില്‍ ഹോസ്റ്റലുകള്‍, ഷോര്‍ട്ട് സ്റ്റേഹോമുകള്‍ ക്രഷേകള്‍ എന്നിവ ആരംഭിക്കുക.

11. പ്രധാനനഗരങ്ങളില്‍ സബ്‌സിഡിയോടെ കുറഞ്ഞ വരുമാനക്കാരായ സ്ത്രീകള്‍ക്ക് താമസസൗകര്യം ഉറപ്പാക്കുവാന്‍ സംവിധാനം ഉണ്ടാകണം.

12. കുടിയേറ്റ തൊഴിലാളി സ്ത്രീകളുടെ സംരക്ഷണത്തിന് കര്‍ശനമായ നിയമപരിരക്ഷ ഉണ്ടാകണം.

13. പഞ്ചായത്തുതലത്തില്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഇന്ത്യവിട്ടുപോകുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമാക്കണം.

14. പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ സമിതിത രൂപീകരിക്കണം. അവര്‍ക്ക് Help desk ഉണ്ടാകണം.

15. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവിരുദ്ധനിയമപ്രകാരം സമിതികള്‍ രൂപീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ പ്രത്യേക സംവിധാനം ഉണ്ടാകണം. നിയമം അനുശാസിക്കുന്നവിധത്തില്‍ ജില്ലാതല ലോക്കല്‍ പരാതി സമിതി രൂപീകരിച്ചുകൊണ്ട് അസംഘടിത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം.

16. ലൈംഗികതൊഴിലാളികള്‍, HIV +ve കാര്‍ എന്നിവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനായി പദ്ധതി ഉണ്ടാകണം.

അതിക്രമം

1. പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സംരക്ഷക്കായുള്ള നിയമം പാസ്സാക്കുക.

2. സംസ്ഥാന ആഭ്യന്തരവകുപ്പിന്‍റേയും സാമൂഹ്യ നീതിവകുപ്പിന്‍റേയും നിര്‍ഭയപദ്ധതികള്‍ അവലേകനം ചെയ്ത് രണ്ടും ഏകോപിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം ഉണ്ടാകണം. കേന്ദ്ര നിര്‍ഭയ ഫണ്ട് ഇതിനായി ഉപയോഗിക്കണം.

3. ഭൂമിക ആരോഗ്യവകുപ്പിനും കീഴില്‍ നിലനിര്‍ത്തികൊണ്ട്one stop----കാര്യക്ഷമമാക്കണം.

4. ജില്ലാ-വാര്‍ഡുതല ജാഗ്രതാസമിതികള്‍ വനിതാ കമ്മീഷന്‍റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കണം.

5. 1091- helpline member review ചെയ്ത് കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടി ഉണ്ടാകണം. ഇപ്പോഴിത് ഏറ്റവും ദുര്‍ബലമാണ്.

6. ഗാര്‍ഹിക പീഡനനിയമപ്രകാരമുള്ള Protection Officer താലൂക്ക് തലത്തില്‍ ഉണ്ടാകണം. ഇവയ്ക്ക് മറ്റ് എല്ലാ സൗകര്യങ്ങളും സജ്ജമാക്കണം.

7. സേവനദാതാക്കളെ മുഴുവന്‍ review ചെയ്ത് യോഗ്യതയില്ലാത്തവരെ ഒഴിവാക്കണം.

8. സ്ത്രീ പീഡനത്തിനെതിരെ വിപുലമായ പ്രചരണങ്ങള്‍ സര്‍ക്കാര്‍ നടത്തണം.

9. ആദിവാസി സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ രൂപങ്ങളിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സമഗ്രപദ്ധതി ജണ്ടര്‍ ബജറ്റാകണം ത്രിതലപഞ്ചായത്തുകള്‍ക്കുണ്ടാകേണ്ടത്.

മാധ്യമം, സംസ്‌ക്കാരം

1. മാധ്യമങ്ങളിലെ സ്ത്രീചിത്രീകരണം സംബന്ധിച്ച് നയം രൂപീകരിക്കണം

2. Indecent representation act പ്രകാരം monitoring ഉണ്ടാകണം.

3. വനിതാ കമ്മീഷന്‍റെ media monitoring കാര്യക്ഷമമാക്കണം.

4. സ്ത്രീ വിരുദ്ധമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രസ്‌ക്ലബ്, പ്രസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബോധവല്‍ക്കരണം.

5. ജേര്‍ണലിസം കോഴ്‌സുകളിലും പരിശീലനങ്ങളിലും ജണ്ടര്‍ ഉള്‍പ്പെടുത്താന്‍ നടപടി.

6. എല്ലാ സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെയും തീരുമാനം എടുക്കല്‍ രംഗത്ത് സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം.

7. സ്ത്രീകളുടെ സാംസ്‌ക്കാരിക സമിതികള്‍ക്ക് പ്രോല്‍സാഹനം നല്‍കുക.

8. മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സേവനവേതന വ്യവസ്ഥകള്‍ വിവേചനരഹിതമാക്കുക.

9. വായനശാലകള്‍, ഗ്രന്ഥശാലാസമിതികള്‍, ലൈബ്രറികൗണ്‍സില്‍ എന്നിവയില്‍ സ്ത്രീപ്രാതിനിധ്യം നിര്‍ബന്ധമാക്കണം.

ഭരണ നിര്‍വഹണം

1. പഞ്ചായത്ത് അസോസിയേഷന് പ്രത്യേക വനിതാവിഭാഗം

2. പഞ്ചായത്ത് (ആണ്‍-പെണ്‍) അംഗങ്ങള്‍ക്ക് ജണ്ടര്‍ പരിശീലനം.

3. കിലയുടെ ഘടനയിലും training module ജണ്ടര്‍ വീക്ഷണത്തോടെയുള്ള മാറ്റം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും