സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബാലവിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം

ബാലവിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി നല്‍കി രാജസ്ഥാന്‍. നിയമസഭയില്‍ പാസാക്കിയ പുതിയ ബില്ല് പ്രകാരമാണ് ബാലവിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പുതിയ ബില്ല് പ്രകാരം, വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ബാല വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. എന്നാല്‍ ബാലവിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതുകൊണ്ട് അവ സാധുതയുള്ളതായി കണക്കാക്കില്ലെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞത്.

പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബ്ലോക്ക് തലം വരെയുള്ള രജിസ്‌ട്രേഷന്‍ നടത്തും. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു.

ബാലവിവാഹങ്ങളുടെ കാര്യത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ഒരു മെമ്മോറാണ്ടം നല്‍കി രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആ ബാലവിവാഹം രജിസ്റ്റര്‍ ചെയ്യും. വിവാഹങ്ങളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നിയമത്തിലെ സെക്ഷന്‍ 8 ല്‍ ഈ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മുമ്പ്, ജില്ലാതലത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ബ്ലോക്ക് തലം വരെ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും