സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കൂട്ടമാനഭംഗക്കേസിലെ ഇരക്കൊപ്പം സെല്‍ഫി; വനിതാ കമ്മീഷന്‍ വിവാദത്തില്‍

വിമെൻ പോയിന്റ് ടീം

ബലാത്സംഗക്കേസിലെ ഇരയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അംഗം വിവാദത്തില്‍. ബലാത്സംഗക്കേസിലെ ഇരയെ സന്ദര്‍ശിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം സൗമ്യ ഗുജാറിനോട് ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മ വിവാദ സെല്‍ഫിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷന്‍ അംഗം സൗമ്യ ഗുജ്ജാര്‍ പകര്‍ത്തിയ സെല്‍ഫിയില്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മയും ഉള്‍പ്പെട്ടിട്ടുണ്ട്. ജയ്പൂര്‍ നോര്‍ത്തിലെ മഹിളാ പോലീസ് സ്‌റ്റേഷനില്‍ പീഡനക്കേസിലെ ഇരയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ബുധനാഴ്ചയാണ് വിവാദത്തിനാധാരമായ സംഭവം. താന്‍ യുവവതിയോട് സംസാരിച്ചിരിക്കുമ്പോള്‍ സൗമ്യ സെല്‍ഫിയെടുക്കുകയായിരുന്നുവെന്നും കമ്മീഷന്‍ അംഗത്തിന്റെ പ്രവൃത്തിയില്‍ അനുകമ്പ കാണിക്കാനാവില്ലെന്നും ചൂണ്ടിക്കാണിച്ച ചെയര്‍പേഴ്‌സണ്‍ സൗമ്യയോട്വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

സൗമ്യ വാട്‌സ്ആപ്പിലിട്ട ഫോട്ടോ ഉടന്‍ തന്നെ വൈറലാവുകയായിരുന്നു. സൗമ്യക്കും ചെയര്‍പേഴ്‌സണും പുറമേ ചേമ്പറിലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സൗമ്യയെടുത്ത ഫോട്ടോയില്‍ ചെയര്‍പേഴ്‌സണും ക്യാമറയിലേക്ക് നോക്കുന്നുവെന്നത് വിവാദത്തിന് കൊഴുപ്പു പകര്‍ന്നിട്ടുണ്ട്. താനറിയാതെയാണ് ഫോട്ടോ പകര്‍ത്തിയതെന്ന ചെയര്‍പേഴ്‌സന്റെ വാദം തള്ളിക്കളയുന്നതാണ് ഇരുവരും ഉള്‍പ്പെട്ടിട്ടുള്ള സെല്‍ഫി. സ്ത്രീധനത്തിന്റെ ബാക്കി തുകയ്ക്ക് വേണ്ടി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി മോശം പദങ്ങള്‍ ശരീരത്തില്‍ പച്ച കുത്തിയ യുവതിയാണ് വിവാദ സെല്‍ഫിയിലെയും ഇര.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും