സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആര്യാടന്റെ വാദങ്ങള്‍ പൊളിയുന്നു

വിമെൻ പോയിന്റ് ടീം

താന്‍ സരിതയെ കണ്ടിട്ടില്ലെന്ന മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാദങ്ങള്‍ പൊളിയുന്നു. ആര്യാടനൊപ്പം സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ വേദി പങ്കിട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി. കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ 2012 മെയ് ആറിന് കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകനായ വൈദ്യുതി മന്ത്രിക്കൊപ്പം സരിത ഇരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഹാജരാക്കിയത്. ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്റെ ആവശ്യപ്രകാരം ബുധനാഴ്ചയാണ് കെഎസ്ഇബി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ അധികൃതര്‍ ദൃശ്യങ്ങള്‍ ഹാജരാക്കിയത്.

വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സരിതയെ കണ്ടിട്ടില്ലെന്ന വാദം ആര്യാടന്‍ പിന്‍വലിച്ചു. സരിതയെ മൂന്ന് തവണ കണ്ടിട്ടുണ്ടെന്നും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ആര്യാടന്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി.81 തവണയാണ് ആര്യാടന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത്. 2012 ജൂണ്‍ മാല് മുതല്‍ 2013 മെയ് പത്ത് വരെ സരിതയുടെ ഒരു നമ്പറിലേക്കും തിരിച്ചും 80 തവണ ആര്യാടന്‍ മുഹമ്മദ് വിളിച്ചിട്ടുണ്ട്. സരിതയുടെ മറ്റൊരു നമ്പറിലേക്ക് 2013 മെയ് 31ന് ഒരു തവണയും വിളിച്ചിട്ടുണ്ട്. 80 വിളികളില്‍ 34വിളികളും ആര്യാടന്‍ സരിതയെ വിളിച്ചതാണ്. അതില്‍ 2012 ആഗസ്ത് 28ന് ആര്യാടന്റെ വിളികളില്‍ ഒന്ന് 127 സെക്കന്റും മറ്റൊന്ന് 92 സെക്കന്റും നീണ്ടു നിന്നു.

സരിത ആദ്യം തന്നെ വന്ന് കണ്ടത് എറണാകുളം ഗസ്റ്റ് ഹൗസിലാണെന്ന് ആര്യാടന്‍ പറഞ്ഞു. ടീം സോളാര്‍ കമ്പനിക്ക് സോളാര്‍ റാന്തല്‍ വിളക്കുകളുടെ ഓര്‍ഡര്‍ ലഭിക്കാന്‍ അനര്‍ട്ടിന്റെ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നെന്ന് ആര്യാടന്‍ മുഹമ്മദ് കമ്മീഷന് മുന്നില്‍ മൊഴി നല്‍കി.രണ്ടാം തവണ സരിത തന്നെ വന്ന് കണ്ടത്, ടീം സോളാര്‍ കമ്പനിയും ഒരു ജര്‍മ്മന്‍ കമ്പനിയുമായി ചേര്‍ന്ന് കെഎസ്ഇബിക്ക് 500 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജം ഉപയോഗിച്ച് നല്‍കാമെന്നും അതിന് സഹായം നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണെന്ന് ആര്യാടന്‍ പറഞ്ഞു. 10,000 സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതിക്കായി എംഎന്‍ആര്‍ഇയുടെ ചാനല്‍ പാര്‍ട്ണര്‍ ആകുന്നതിനാണ് മൂന്നാം തവണ സരിത ആര്യാടനെ കണ്ടത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും