സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി.ജെ.പിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടത്: ബൃന്ദാ കാരാട്ട്

വിമെന്‍ പോയിന്‍റ് ടീം

ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി.ജെ.പിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മുകളിലായി ബി.ജെ.പിയുടെ പതാക പുതപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ബൃന്ദാ കാരട്ടിന്റെ വിമര്‍ശനം.
 
ഒരു പാര്‍ട്ടി നേതാവിന്റ ഭൗതികദേഹത്തിന് ആദരമര്‍പ്പിക്കാന്‍ അവരുടെ പാര്‍ട്ടി പതാക പുതപ്പിക്കുന്നത് സാധാരണയാണെന്നും പക്ഷേ അത് ദേശീയ പതാകയ്ക്ക് താഴെയാണ് വരേണ്ടതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.പരസ്യമായ ക്ഷമാപണം നടത്താനുള്ള മാന്യത ബി.ജെ.പിക്ക് ഇല്ലെങ്കില്‍, അത് വ്യക്തമാക്കുന്നത് ദേശീയ പതാകയോടുള്ള ആദരവ് ബി.ജെ.പിക്ക് അത്ര എളുപ്പമുള്ള കാര്യമല്ലെന്നുതന്നെയാണ് എന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

വാസ്തവത്തില്‍, ആര്‍.എസ്.എസ് ഒരിക്കലും ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി അംഗീകരിച്ചിരുന്നില്ലെന്നും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ 1947 ജൂലൈ 17 ലെ ഒരു എഡിറ്റോറിയലില്‍ കാവിക്കൊടി ദേശീയ പതാകയായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബൃന്ദാ കാരാട്ട് പറഞ്ഞു.അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. ഉയര്‍ന്നുവന്നിരുന്നു. കല്ല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ ബി.ജെ.പി പതാക പുതപ്പിച്ചതായിട്ടാണ് ആരോപണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും