സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ കെ ശൈലജയ്ക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ്

വിമെന്‍ പോയിന്‍റ് ടീം

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്.

തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാള്‍ പോപ്പര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡന്റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ , ലോകപ്രശസ്‌ത സാമ്പത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളത്. 2020ല്‍ നോബല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ലഭിച്ചത്.

പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ പറഞ്ഞു. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചർ പറഞ്ഞു. ഓൺലൈനായായിരുന്നു ചടങ്ങ് നടന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും