സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല : അഡ്വ. കാളീശ്വരം രാജ്‌

വിമെന്‍ പോയിന്‍റ് ടീം

ഐഷ സുൽത്താനയ്‌ക്ക്‌ എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ല. 1962ലെ കേദാർനാഥ്‌സിങ് കേസില്‍ ഭരണഘടനാബെഞ്ചിന്റെ വിധിയും സമീപകാലത്ത്‌ വിനോദ്‌ ദുവാ കേസിൽ സുപ്രീംകോടതിവിധിയും അനുസരിച്ച്‌ ഐഷയ്‌ക്ക്‌ എതിരായ നടപടി നിലനിൽക്കില്ല. കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഐഷ സുൽത്താനയുടെ പ്രസ്‌താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല.

അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്താൻ രാജ്യദ്രോഹക്കുറ്റം ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ്‌ ഐഷയ്‌ക്കെതിരെ കുറ്റം ചുമത്തിയത്‌.  1962ൽ രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്‌. എന്നാൽ, മാറിയ സാഹചര്യത്തിൽ 124എ വകുപ്പ്‌ നിലനിർത്തണോയെന്ന് ഗൗവമായ പരിശോധന വേണം. ബ്രിട്ടൻ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി. അമേരിക്ക, ക്യാനഡ, ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തി. മാറിയ കാലത്തിന്‌ അനുസൃതമായി ഇന്ത്യയിലും രാജ്യദ്രോഹക്കുറ്റം റദ്ദാക്കണം. കോടതിക്ക്‌ അകത്തും പുറത്തും അതിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണം. 
   എല്ലാ നിയമപോരാട്ടവും രാഷ്ട്രീയമായ പോരാട്ടം കൂടിയാണ്. എന്തിനെയും ഏതിനെയും രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ അതുമാത്രമാണ്‌ പോംവഴി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും