സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സഭയ്ക്കു പുറത്തുനിന്നും വിവാഹം കഴിച്ചാല്‍ പുറത്താക്കുന്ന ക്‌നാനായ സഭാ നടപടിക്കെതിരെ കോടതി

വിമെന്‍ പോയിന്‍റ് ടീം

തങ്ങളുടെ സഭാംഗങ്ങല്ലാത്തവരെ വിവാഹം കഴിച്ചവരെ പുറത്താക്കുന്ന ക്‌നാനായ സഭ നടപടിക്കെതിരെ വന്ന കോടതി വിധിയെ സ്വാഗതം ചെയ്ത് സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍. പുറത്താക്കല്‍ നടപടിയ്‌ക്കെതിരെയുള്ള കോട്ടയം അഡീഷണല്‍ സബ് കോടതിയുടെ വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും കോടതിയുടെ ഇടപെടല്‍ വിപ്ലവകരമാണെന്ന് മറ്റ് സഭയില്‍ നിന്നും വിവാഹം കഴിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ പറയുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ പേരെ മറ്റു സഭകളില്‍ നിന്നും വിവാഹം കഴിച്ചതിന്റെ പേരില്‍ ക്‌നാനായ സഭ നേതൃത്വം പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് ക്‌നാനായ കത്തോലിക്ക് നവീകരണ സമിതി രൂപീകരിച്ചിരുന്നു.

ഇതിലെ അംഗങ്ങളായ സിറിയക്, ബിജു തോമസ് എന്നിവരാണ് ക്‌നാനായ സഭയുടെ ഭ്രഷ്ട് കല്‍പ്പിക്കലിനെതിരെ 2015ല്‍ കോടതിയെ സമീപിച്ചത്. കോട്ടയം ചുങ്കം സ്വദേശിയായ സിറിയകിനെ 46 വര്‍ഷം മുന്‍പാണ് പുറത്താക്കിയത്. സീറോ മലബാര്‍ സഭയില്‍ നിന്നുമാണ് സിറിയക് വിവാഹം ചെയ്തത്.2021 ഏപ്രില്‍ 30നാണ് ഹരജിക്കാര്‍ക്ക് അനുകൂലമായ കോടതി വിധി വരുന്നത്. ഏതെങ്കിലും കത്തോലിക്ക രൂപതയില്‍ പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ ക്‌നാനായ സഭാംഗത്തെ സഭയില്‍ നിന്നും പുറത്താക്കരുതെന്ന് കോടതി വിധിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും