സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഭിഭാഷക വസ്ത്രരീതിക്ക് മാറ്റവുമായി ‘വിധി’

വിമെന്‍ പോയിന്‍റ് ടീം

ജസ്റ്റിസ് അന്ന ചാണ്ടിയുടെ 116–ാം ജന്മവാർഷികത്തിൽ രാജ്യത്തെ വനിതാ അഭിഭാഷകരുടെ കോടതിജീവിതത്തെ സ്പർശിക്കുന്ന ‘വിധി’യുമായി രംഗത്തെത്തുകയാണ് കേരളം. ബ്രിട്ടിഷ് കാലഘട്ടത്തിന്റെ തുടർച്ചയായുള്ള അഭിഭാഷക വസ്ത്രരീതി മാറ്റത്തിനു പിന്തിരിഞ്ഞു നിൽക്കുമ്പോൾ കാലാവസ്ഥയ്ക്കു യോജിക്കുന്ന, സുസ്ഥിര ജീവിതശൈലിക്കു സഹായകമാകുന്ന തുണിത്തരം ഒരുക്കുകയാണ് കേരളത്തിലെ തറികൾ. അന്തരിച്ച ജസ്റ്റിസ് കെ.കെ.ഉഷയാണ് ഈ യത്നത്തിനു വഴികാട്ടിയായത്.പ്രളയകാലത്തു മുങ്ങിയ തറികളുടെ നവീകരണത്തിനു തുടക്കമിട്ട സേവ് ദ് ലൂം കൂട്ടായ്മയാണ് വിശദമായ ഗവേഷണങ്ങളിലൂടെ പുതിയ തുണിയും ഡിസൈനുകളും ഒരുക്കിയത്.

‘ബാർ കൗൺസിൽ ഓഫ് ഇന്ത്യ റൂൾസ് അണ്ടർ അഡ്വക്കറ്റ്സ് ആക്ട്സ് 1961’ അനുസരിച്ച് ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളാണ് അനുവദനീയം.വസ്ത്രത്തിനു മീതെ ജാക്കറ്റും ഗൗണും ധരിക്കണം.പല ലെയറുകളായുള്ള ഈ വസ്ത്രധാരണം ചൂടുകാലത്തു പലപ്പോഴും ബുദ്ധിമുട്ടാകും.അഭിഭാഷക ഡ്രസ് കോഡ് നിബന്ധനകൾക്കു ചേരുംവിധം, അതേസമയം ധരിക്കുന്നവർക്കു സുഖവും സൗകര്യവും നൽകുന്ന വസ്ത്രങ്ങളാണു രൂപകൽപന ചെയ്തിട്ടുള്ളത്. ‘വിധി’ എന്ന ഈ കലക്‌ഷനിലെ ഓരോ ഡിസൈനും രാജ്യത്തെ ആദ്യകാല വനിതാ ജ‍‍ഡ്ജിമാർക്കുള്ള ആദരമാണ്.ജസ്റ്റിസുമാരായ അന്ന ചാണ്ടി, ഫാത്തിമ ബീവി, കെ.കെ. ഉഷ തുടങ്ങി നീതിന്യായരംഗത്തെ 11 പ്രശസ്ത വനിതകളുടെ പേരു നൽകിയിരിക്കുന്ന സാരികളുടെ ടാഗിൽ അവരെക്കുറിച്ചുള്ള ചെറുവിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.കൗണ്ട് കൂടിയ നൂലിൽ നെയ്തെടുത്ത തുണികൾ കഴുകിയുണക്കാൻ 30 മിനിറ്റു മതി.റിവേഴ്സിബിൾ ഡിസൈനും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഒരേ സാരി തന്നെ രണ്ടുരീതിയിൽ ധരിക്കാം.ബ്ലാക്ക്, ഗ്രേ നിറങ്ങൾ ഇളകില്ലെന്ന ഉറപ്പുള്ളതിനാൽ മെഷീനിൽ കഴുകിയെടുക്കാമെന്ന സൗകര്യവും.ജസ്റ്റിസ് അന്ന ചാണ്ടിയുടെ ജന്മദിനമായ മേയ് നാലിനാണ് ‘വിധി’ വിപണിയിലെത്തുക. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും