സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബംഗാള്‍ മുഴുവന്‍ പിടിച്ചിട്ടും നന്ദിഗ്രാം കൈവിട്ടു; റീകൗണ്ടിംഗ് ആവശ്യപ്പെട്ട് മമത

വിമെന്‍ പോയിന്‍റ് ടീം

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കേറ്റ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു അധികാരി 1200 വോട്ടിന് നന്ദിഗ്രാമില്‍ ജയിച്ചിരിക്കുകയാണ്.

നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഞങ്ങള്‍ ബംഗാള്‍ നേടിയെന്നുമായിരുന്നു മമത ആദ്യം പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോള്‍ പാനല്‍ തന്നെ ഇരയാക്കുകയായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദിഗ്രാമില്‍ റീകൗണ്ടിംഗ് വേണമെന്ന് മമത ആവശ്യപ്പെട്ടിരിക്കുകയാണ്.

മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂലിന്റെ ഉന്നത നേതാക്കളിലൊരാളുമായിരുന്ന സുവേന്തു അധികാരി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ സുവേന്തു വര്‍ഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.

294 മണ്ഡലങ്ങളുള്ള ഒരു വലിയ സംസ്ഥാനം. ഭരിക്കണമെങ്കില്‍ 148 സീറ്റുകള്‍ വേണം. ഇക്കുറിയില്ല എന്ന് പറഞ്ഞ് എക്‌സിറ്റ് പോളുകള്‍. ”148 എത്തണ്ട, നിങ്ങള്‍ 100 കടന്നാല്‍ ഞാനീ പണി എന്നെന്നേക്കുമായി അവസാനിപ്പിക്കും.” ഇതായിരുന്നു മറുപടി. അതുകേട്ട് ബംഗാള്‍ പകച്ചു പോയി. അവര്‍ പക്ഷേ വെല്ലുവിളിയവസാനിപ്പിച്ചില്ല. ”മിസ്റ്റര്‍ മോദീ, എന്നെ നേരിടാന്‍ നിങ്ങളിങ്ങോട്ട് വരണ്ട. ഞാനങ്ങോട്ട് വരാം. ഞാന്‍ നിങ്ങളുടെ മണ്ഡലത്തില്‍ വന്ന് മത്സരിക്കാം, ഒരുങ്ങിയിരിക്കൂ.”

നന്ദിഗ്രാമില്‍ മത്സരിക്കരുത്, തോല്‍ക്കുമെന്ന് പറഞ്ഞ് ബംഗാള്‍ വിലക്കിയിട്ടും മമത പിന്മാറിയില്ല. ”ഒരു നന്ദിഗ്രാമില്‍ മാത്രമല്ല, ബംഗാളിലെ 294 മണ്ഡലങ്ങളിലും മത്സരിക്കുന്നത് ഞാനാണ്. നന്ദിഗ്രാമില്‍ തോല്‍ക്കുമ്പോഴല്ല, ബംഗാളിലെ മുഴുവന്‍ മണ്ഡലങ്ങളിലും തോല്‍ക്കുമ്പോഴാണ് ഞാന്‍ തോല്‍ക്കുന്നത്. നന്ദിഗ്രാമിലേത് തോല്‍ക്കാന്‍ തയ്യാറായുള്ള പോരാട്ടമാണ്. നിങ്ങളുടെ ധാര്‍ഷ്ഠ്യത്തിന് മുമ്പില്‍ മുട്ടുമടക്കില്ല മമത ബാനര്‍ജി എന്ന് ലോകത്തെ അറിയിക്കാനുള്ള മത്സരം.”

വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ മുന്നിലായിരുന്ന സുവേന്തു അധികാരിയെ പിന്നീടുള്ള ഘട്ടങ്ങളില്‍ മമത മറികടന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസാനത്തില്‍ മമത 1700ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

‘നന്ദിഗ്രാമിലെ ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കട്ടെ. ഞാന്‍ അത് അംഗീകരിക്കുന്നു. നന്ദിഗ്രാമിനെ ത്യാഗം ചെയ്താലേ സംസ്ഥാനത്ത് വിജയിക്കുക എന്ന ആ വലിയ വിജയം നേടാനാകുമായിരുന്നുള്ളു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും