സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ

വിമെന്‍ പോയിന്‍റ് ടീം

കേരളത്തില്‍ വമ്പിച്ച ഭൂരിപക്ഷം നേടി വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയരുന്നു. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ ശൈലജ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്.

മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് കെ.കെ ശൈലജ വിജയിച്ചത്. 61,035 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നേടിയിരിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഇക്കാര്യവും ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേരളത്തെ നയിക്കാന്‍ ഇനിയെങ്കിലും സ്ത്രീകള്‍ക്ക് അവസരം നല്‍കണമെന്നും പുരുഷന്മാരേ മുഖ്യമന്ത്രിയാകാന്‍ പാടുള്ളൂവെന്ന ബോധങ്ങളില്‍ നിന്നും മാറണമെന്നും ഇവര്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും