സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഫേസ്ബുക്ക് പോസ്റ്റിന് താഴെ കെ.കെ ശൈലജയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കമന്റ്. നടന്‍ വിനായകന്‍ ഇട്ട പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാളെത്തിയത്. തികച്ചും മോശമായ ഭാഷയില്‍ ലൈംഗികച്ചുവയുള്ള വാക്കുകളായിരുന്നു ഇയാള്‍ ശൈലജയുടെ ചിത്രത്തോടൊപ്പം കമന്റിട്ടത്.

പിന്നീട് ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് വിനായകന്‍ മറ്റൊരു പോസ്റ്റായി ഇടുകയായിരുന്നു. കമന്റിട്ടയാള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്.

ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്നത് സാമൂഹ്യവിരുദ്ധമായ നടപടിയാണെന്നും ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നുമാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

സമൂഹത്തിലെ ഏത് രംഗത്തുമുള്ള സ്ത്രീകള്‍ക്കെതിരെയും ഓണ്‍ലൈനില്‍ നടക്കുന്ന അധിക്ഷേപ പ്രകടനങ്ങള്‍ വളരെയധികം വര്‍ധിച്ചുവരികയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും ചിലര്‍ പറയുന്നു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടതെന്നും കമന്റുകളിലുണ്ട്.അതേസമയം ശൈലജയെ അധിക്ഷേപിച്ചയാള്‍ക്കെതിരെ വന്ന ചില കമന്റുകളിലും തികച്ചും സ്ത്രീവിരുദ്ധമായ പദപ്രയോഗങ്ങളും തെറിവിളികളും ഉയരുന്നുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും പിന്നീട് വിനായകന്‍ മറ്റൊരു പോസ്റ്റിലൂടെ പങ്കുവെച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും