സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

താങ്ങും തണലുമായി സ്‌നേഹിത

വിമെൻ പോയിന്റ് ടീം

സ്ത്രീകളുടെയും കുട്ടികളുടെയും സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 2013 ലും വയനാട്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ 2015 ലും സ്‌നേഹിത എന്ന പേരില്‍ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ കുടുംബശ്രീ ആരംഭിച്ചു.വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു എന്നതാണ് സ്നേഹിതയുടെ പ്രത്യേകത.

സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് വൈകാരികവും നിയമപരവും സാമൂഹിക പരവുമായ പിന്തുണയും സ്‌നേഹിത ഉറപ്പുവരുത്തുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നുമുളള സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സ്‌നേഹിത സഹായിക്കുന്നു.കൗണ്‍സലര്‍മാര്‍,സേവനങ്ങള്‍ ആവശ്യപ്പെടുന്നവരെ സഹായിക്കാനായി സേവനദാതാക്കള്‍,ഓഫീസ് കാര്യനിര്‍വ്വഹകര്‍,സെക്യൂരിറ്റി,കെയര്‍ടേക്കര്‍ എന്നീ ഉദ്യോഗസ്ഥര്‍ ഓരോ ഹെല്‍പ്പ് ഡസ്‌കിന്‍റെയും ഭാഗമായി പ്രവര്‍ത്തിക്കുന്നു.

1.സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍

ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും
1. സുരക്ഷയും സംരക്ഷണവും
2.അടിയന്തിര സഹായം
3.കൗണ്‍സലിംഗ്
4.പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും
5.നിയമനിര്‍ദ്ദേശം
6.അവശ്യഘട്ടങ്ങളില്‍ താത്കാലിക താമസ സൗകര്യം
7.ആവശ്യമായ സഹായ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുക

2.സ്‌നേഹിതയിലെ കേസുകളുടെ സ്വഭാവം

1. ലൈംഗീക അതിക്രമം
2. ശാരീരിക, മാനസിക പീഡനം
3. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍
4. ഗാര്‍ഹിക പീഡനം
5. ദാമ്പത്യ പ്രശ്‌നം
6. സാമൂഹിക അനീതി
7. കുടുംബ പ്രശ്‌നം
8. വീട്ടിലെ അതിക്രമം
9. അയല്‍ക്കാരുടെ അതിക്രമം
10. മദ്യപാന പ്രശ്‌നം
11. വസ്തു തര്‍ക്കം
12. അയല്‍ക്കൂട്ട പ്രശ്‌നങ്ങള്‍ എന്നിവ

3.സ്‌നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍

തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി 4540 കേസുകളും പാലക്കാട്, വയനാട്,ഇടുക്കി ജില്ലകളില്‍ 641 കേസുകളും  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊണ്ണൂറ് ശതമാനത്തില്‍ (90%) അധികം കേസുകള്‍ക്കും പരിഹാരം കാണുകയും അവശ്യഘട്ടങ്ങളില്‍ താത്ക്കാലിക അഭയവും കൗണ്‍സലിംഗും അഭയം ആവശ്യമുള്ള ഏതാണ്ട് 715 പേരെ സുരക്ഷിത ഇടങ്ങളില്‍ പുനരധിവസിപ്പിക്കാനും സ്നേഹിതയ്ക്ക് സാധിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും