സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകൾക്ക് രാത്രികാല ജോലി നിഷേധിക്കാന്‍ പാടില്ല: ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കൊല്ലം സ്വദേശിയായ ട്രീസയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഫയര്‍ ആന്റ് സെയ്ഫ്റ്റി എഞ്ചിനീയറിംഗ് ബിരുദമുള്ള തനിക്ക് ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ഹരജിക്കാരിയുടെ പരാതി.

തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്ത്രീകള്‍ക്ക് സുരക്ഷാ പ്രശ്‌നത്തിന്റെ പേരില് അവസരം നിഷേധിക്കരുതെന്നും ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് കോടതി നിര്‍ദേശം.1948 ലെ ഫാക്ടറീസ് ആക്ട് നിയമ പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരിയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും