സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്ഥാനത്ത്‌ ട്രാന്‍സ്‌‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ കൂടി

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാനത്ത് ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആകെ ട്രാന്‍സ്‌ജെന്‍ഡര്‍  വിഭാഗക്കാരായ 115 പേര്‍  വോട്ടുചെയ്തു.  വോട്ടര്‍പട്ടികയില്‍  289 ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് ഉണ്ടായിരുന്നത്.  2019 ലാണ് ഇവരെ പ്രത്യേക വിഭാഗമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആ തെരെഞ്ഞെടുപ്പില്‍ പട്ടികയില്‍ ഉണ്ടായിരുന്ന 174 പേരില്‍ 62 പേരാണ് വോട്ടുചെയ്തത്.

ഇത്തവണ ഏറ്റവും കൂടുതല്‍  ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ടുചെയ്തത് തിരുവനന്തപുരം മണ്ഡലത്തിലാണ് 11 പേര്‍. ഇവിടെ 23 പേര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. തിരൂരില്‍ എട്ടില്‍ ഏഴുപേരും കോഴിക്കോട് നോര്‍ത്തില്‍ ആറില്‍ ആറുപേരും വോട്ടുചെയ്തു. കയ്പ്പമംഗലത്ത് എട്ടില്‍ അഞ്ചുപേര്‍ വോട്ടു രേഖപ്പെടുത്തി. മറ്റ് മണ്ഡലങ്ങളില്‍ അഞ്ചില്‍ താഴെയാണ് വോട്ടുചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന കുന്ദമംഗലം മണ്ഡലത്തിലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.-231284 പേര്‍. സ്ത്രീ വോട്ടര്‍മാരും ഇവിടെയായിരുന്നു കൂടുതല്‍-118842 പേര്‍. ഇവരില്‍ 95926 സ്ത്രീകള്‍ വോട്ടുചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ടുചെയ്ത മണ്ഡലവും കുന്ദമംഗലമാണ് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും